രാജ്യത്തിെൻറ 'മൻ കി ബാത്ത്' മനസ്സിലായിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നുവെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കോവിഡ് വാക്സിൻ വിതരണ അലംഭാവത്തിനെതിരെ രൂക്ഷപ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിെൻറ 'മൻ കി ബാത്ത്'(ആത്മഭാഷണം) മനസ്സിലായിരുന്നെങ്കിൽ വാക്സിനേഷൻ വിഷയത്തിൽ ഈ ഗതി വരില്ലായിരുന്നെന്ന് രാഹുൽ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ മൻകി ബാത്ത് പ്രഭാഷണ ദിവസമായ ഞായറാഴ്ചയാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ കേന്ദ്രത്തിന്റെ വീഴ്ചകൾ അദ്ദേഹം അക്കമിട്ട് നിരത്തിയത്. 'വാക്സിനെവിടെ' എന്ന ഹാഷ് ടാഗ് പങ്കുവെച്ചാണ് ട്വീറ്റ്. രാജ്യത്ത് വാക്സിനേഷൻ സംബന്ധിച്ച ദൃശ്യ-മാധ്യമ വാർത്തകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുന്നത് ഒഴിവാക്കുന്നതിനായി ഡിസംബറിനകം 60 ശതമാനം ആളുകൾക്ക് വാക്സിൻ നൽകും എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്.
അതു പ്രകാരം ദിനവും 93 ലക്ഷം ആളുകൾക്കെങ്കിലും വാക്സിൻ നൽകണം. എന്നാൽ, നിലവിൽ 36 ലക്ഷം ആളുകൾക്ക് മാത്രമാണ് ഒരു ദിവസം പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതെന്നും രാഹുൽ സൂചിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.