പ്രളയബാധിത സംസ്ഥാനങ്ങൾക്ക് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് രാഹുൽ
text_fieldsരാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രളയദുരന്തം നേരിടുന്ന പഞ്ചാബ്, ജമ്മു-കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങൾക്ക് പ്രത്യേക ദുരിതാശ്വാസ പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്നും രക്ഷാപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.
പഞ്ചാബിൽ പ്രളയം വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സ്ഥിതിയും ആശങ്കാജനകമാണ്. തുടർച്ചയായ മഴയും വെള്ളപ്പൊക്കവും ഉത്തരേന്ത്യയിൽ ജനജീവിതം താറുമാറാക്കി. ഇത്തരം ദുഷ്കരമായ സമയങ്ങളിൽ കേന്ദ്രസർക്കാറിന്റെ സജീവ സഹായം അനിവാര്യമാണ്.
ആയിരക്കണക്കിന് കുടുംബങ്ങൾ അവരുടെ വീടുകളും ജീവനും രക്ഷിക്കാൻ പാടുപെടുകയാണെന്നും വിഡിയോ സന്ദേശത്തിൽ രാഹുൽ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. ഉടൻതന്നെ പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് അഭ്യർഥിക്കുകയാണെന്നും രാഹുൽ വ്യക്തമാക്കി. 1988ന് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് പഞ്ചാബ് അഭിമുഖീകരിക്കുന്നത്. രണ്ടര ലക്ഷത്തിലധികം ആളുകളെ ബാധിച്ചു. 29 പേർ മരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.