രാഹുൽ ഒൗറംഗസീബിന്‍റെയും ഖിൽജിയുടെയും പാതയിലെന്ന് ബി.ജെ.പി
text_fieldsരാജ്കോട്ട്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഒൗറംഗസീബിന്‍റെയും അലാവുദീൻ ഖിൽജിയുടെയും പാതയിലാണെന്ന് ബി.ജെ.പി നേതാവ് ജി.വി.എൽ നരംസിഹ റാവു. തെരഞ്ഞെടുപ്പ് പ്രചരാണാർഥം രാഹുൽ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനെ പരിഹസിച്ചായായിരുന്നു റാവുവിന്‍റെ പരാമർശം. ഒൗറംഗസീബും ഖിൽജിയും നിരവധി ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട്. പൊതു ജനം എതിർത്തപ്പോൾ ഒന്നോ രണ്ടോ ക്ഷേത്രങ്ങൾ നിർമിച്ച് നൽകാമെന്ന് ഉറപ്പ് നൽകി. ഖിൽജിയും ഇത് തന്നെയാണ് ചെയ്തത്. ഇപ്പോൾ രാഹുലും അതേ പാതയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് കർണാടകയിൽ ടിപ്പു ജയന്തി ആഘോഷിച്ചു. ഇപ്പോൾ ഗുജറാത്തിൽ മുഹമ്മദ് ഗസ്നിയുടെ ജന്മദിനം ആഘോഷിക്കുമെന്ന് സ്വപ്നം കാണുന്നു. ഇതൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നും കോൺഗ്രസ് ഗുജറാത്തിൽ വിജയിക്കില്ലെന്നും റാവു കൂട്ടിചേർത്തു.
ടിപ്പു സുൽത്താൻ നിരവധി ഹിന്ദുക്കളെ മതം മാറ്റിയിട്ടുണ്ട്. അവരെയെല്ലാം സൈന്യത്തിൽ ചേർത്തു അത്തരത്തിലുള്ള ടിപ്പുവിനെയാണോ കോൺഗ്രസ് ആരാധിക്കുന്നതെന്നും റാവു ചോദിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഭാഗമായാണ് മുഹമ്മദ് ഗസ്നിയുടെ ജന്മദിനം ആഘോഷിക്കുന്നെതെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നരേന്ദ്ര മോദിയുടെ മീംമ് പോസ്റ്റ് ചെയ്തത് അവഹേളനമാണെന്നും റാവു ആരോപിച്ചു.
കഴിഞ്ഞയാഴ്ച ക്ഷേത്ര സന്ദർശനങ്ങൾക്കിടെ രാഹുൽ താനൊരു ശിവഭക്തനാണെന്ന് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണാർഥമുള്ള രാഹുലിന്‍റെ ക്ഷേത്ര ദർശനങ്ങളെയും ബി.ജെ.പി നേരത്തെ പരിഹസിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.