Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഗ്യാനേഷ് കുമാറിനെ പുറത്താക്കൂ, 30 സെക്കൻഡിൽ പ്രതിഷേധം അവസാനിക്കും’; വ്യാപാരികൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി

text_fields
bookmark_border
‘ഗ്യാനേഷ് കുമാറിനെ പുറത്താക്കൂ, 30 സെക്കൻഡിൽ പ്രതിഷേധം അവസാനിക്കും’; വ്യാപാരികൾക്ക് മറുപടിയുമായി രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: പ്രതിഷേധങ്ങൾ മൂലം വ്യാപാരം തകർക്കുന്നുവെന്ന ഡൽഹിയിലെ വ്യാപാരികളുടെ പരാതിക്ക് മറുപടിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ ഓരോ വ്യാപാരിയെയും തങ്ങൾ സ്നേഹിക്കുന്നുണ്ടെന്നും കേൾക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. സമരങ്ങളല്ല, സർക്കാരിന്റെ നടപടികളാണ് കച്ചവടം തകർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മെട്രോ സർവീസുകൾ നിർത്തലാക്കിയും റോഡുകൾ അടച്ചും തലസ്ഥാനം പൂട്ടിയിട്ടും സർക്കാർ വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമർശനം. വോട്ട് മോഷണ ആരോപണവുമായി ബന്ധിപ്പിച്ചായിരുന്നു പ്രതികരണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ 'നാലാം പ്രതി' എന്ന് വിശേഷിപ്പിച്ച രാഹുൽ, അദ്ദേഹത്തെ പിരിച്ചുവിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടാനും വ്യാപാരികളോട് പറഞ്ഞു. മോഷ്ടിച്ച വോട്ട് ഉണ്ടെങ്കിൽ കടയും സമ്പാദ്യവും കുട്ടികളുടെ ഭാവിയും ഒന്നും സുരക്ഷിതമല്ലെന്നും അദ്ദേഹത്തെ പിരിച്ചുവിട്ടാൽ 30 സെക്കൻഡിനുള്ളിൽ പ്രതിഷേധം അവസാനിപ്പിക്കാമെന്നും രാഹുൽ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.

അതേസമയം, തുടർച്ചയായ റാലികളും റോഡ് ഉപരോധങ്ങളും മൂലം വലിയ നഷ്ടം നേരിടുന്നതായി വ്യാപാരികൾ പറയുന്നു. ബിസിനസുകൾ അടച്ചിടാൻ നിർബന്ധിതരാകുന്ന സാഹചര്യമാണുള്ളതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ മുന്നണി നടത്താനിരിക്കുന്ന റാലി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി ശനിയാഴ്ച രാഹുൽ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു.

ദീപാവലി ഷോപ്പിംഗ് സീസണിൽ റാലി നടത്തുന്നത് 10,000 കോടി രൂപയുടെ കച്ചവടത്തെ ബാധിക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. ഈ വർഷം ധൻതേരസ് നവംബർ 6 നും ദീപാവലി നവംബർ 8 നും ഭായ് ദൂജ് നവംബർ 10 നുമാണ്. ഈ സമയത്തിന് ഒരാഴ്ച മുൻപ് തന്നെ ആളുകൾ ഷോപ്പിംഗ് ആരംഭിക്കും. ഡൽഹിയിൽ മാത്രം ധൻതേരസിനോട് അനുബന്ധിച്ച് സ്വർണം, വെള്ളി, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, വാഹനങ്ങൾ തുടങ്ങിയ മേഖലകളിലായി 25,000 കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ഇതാണ് ഡൽഹിയുടെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലെന്നും കത്തിൽ പറയുന്നു.

കഴിഞ്ഞ ഒക്ടോബറിൽ കണാട്ട് പ്ലേസ്, ഇന്ത്യാ ഗേറ്റ്, സെൻട്രൽ ഡൽഹി മേഖലകളിലെ റാലികളും മാർച്ചുകളും മൂലം 3,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും വ്യാപാര സംഘടന ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Gandhi Delhi Protest
Next Story