Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാറിനെതിരായ ഹരജികൾ ഇന്ന് സുപ്രീംകോടതിയിൽ; ശിവന്‍റെ ഭസ്മക്കുറി പങ്കുവെച്ച് രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel
camera_alt

രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെയും എസ്.ഐ.ആർ നടപടിക്കിടെ തെരഞ്ഞെടുപ്പ് കമീഷൻ കൈക്കൊണ്ട തീരുമാനങ്ങളെ ചോദ്യം ചെയ്തും സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അതിനിടെ, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്.ഐ.ആർ) നടത്തുന്നതിനായി പുറപ്പെടുവിച്ച ഉത്തരവുകൾ മൂന്ന് അംഗങ്ങളും ഏകകണ്ഠമായി അംഗീകരിച്ചതാണെന്ന് സുപ്രീംകോടതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ സത്യവാങ്മൂലം നൽകി.

നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽനിന്നാണ് ഈ നടപടികൾ സ്വീകരിച്ചതെന്നും കമീഷൻ തിങ്കളാഴ്ച വ്യക്തമാക്കി. കമീഷൻ തീരുമാനങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ തള്ളണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച 248 പേജുള്ള മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025 ജൂൺ 24, 2025 ഒക്ടോബർ 27, 2026 മേയ് 14 തീയതികളിൽ പുറപ്പെടുവിച്ച എസ്.ഐ.ആർ ഉത്തരവുകൾ ഭരണഘടനയുടെ അനുച്ഛേദം 324ന്റെയും തിരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവും സേവന വ്യവസ്ഥകളും നിയന്ത്രിക്കുന്ന 2023ലെ നിയമത്തിലെ വകുപ്പ് 18ന്റെയും അടിസ്ഥാനത്തിൽ ഏകകണ്ഠമായ തീരുമാനങ്ങളായിരുന്നുവെന്ന് കമീഷൻ സത്യവാങ്മൂലത്തിൽ പറഞ്ഞു.

ആഭ്യന്തര ചർച്ചയുടെ ഭാഗമായി അംഗങ്ങൾ ഉന്നയിക്കുന്ന അഭിപ്രായങ്ങളോ ചോദ്യങ്ങളോ കമീഷന്റെ ഔദ്യോഗിക തീരുമാനമായി കണക്കാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമീഷനുവേണ്ടി ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണർ ഭാനു പ്രകാശ് യെതുരു സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമീഷനെതിരെ അപവാദങ്ങൾ ഉന്നയിക്കാനുള്ള ശ്രമം നിർഭാഗ്യകരമാണ്. അംഗങ്ങൾക്ക് നേരിട്ട് യോഗം ചേരാൻ കഴിയാത്ത അടിയന്തര സാഹചര്യങ്ങളിൽ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ അംഗീകാരം നേടാമെന്നും പിന്നീട് അത് ഔദ്യോഗിക ഫയലിൽ രേഖപ്പെടുത്തുമെന്നും കമീഷൻ അറിയിച്ചു.

എന്നാൽ, കമീഷണർമാർ കൂട്ടായാണു തീരുമാനം എടുത്തതെന്നു വ്യക്തമാക്കുന്ന മിനിറ്റ്സോ മറ്റു രേഖകളോ സത്യവാങ്മൂലത്തിന്റെ ഭാഗമാക്കിയിട്ടില്ല. ഇവയടക്കം ഹാജരാക്കാൻ നിർദേശിക്കണമെന്നാണ് ഇൻഡ്യ സഖ്യത്തിന്റെ ഹരജിയിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പു കമീഷണറായി ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത് വിലക്കണമെന്ന ഹരജിക്കാരുടെ ആവശ്യം നിയമപരമല്ലെന്നും നിലനിൽക്കില്ലെന്നുമാണ് കമീഷൻ അറിയിച്ചിരിക്കുന്നത്.

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനുള്ള ഫോം 6ൽ മാറ്റം വരുത്തിയെന്ന ആരോപണവും കമീഷൻ തള്ളി. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ ഹരജികൾ പരിഗണിക്കാനിരിക്കെ ‘സത്യം ശിവം സുന്ദരം’ എന്ന സംസ്കൃത വാക്യം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചു. മൂന്ന് തിരശ്ചീനമായ വെളുത്ത അടയാളങ്ങളും ഒരു ചുവന്ന ലംബരേഖയും ഉൾപ്പെടുന്ന ഭഗവാൻ ശിവനെ പ്രതീകവത്കരിക്കുന്ന ഭസ്മ കുറിയും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Gandhi Invokes Lord Shiva Ahead Of SC Hearing On SIR
Next Story