Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2014ലെ തെരഞ്ഞെടുപ്പിൽ എന്തോ തെറ്റ് സംഭവിച്ചതായി വിശ്വസിച്ചിരുന്നു; തെളിവ് ലഭിച്ചപ്പോൾ അത് വെളിപ്പെടുത്തരുതെന്ന് കോൺഗ്രസ് നേതാക്കൾ വിലക്കി: രാഹുൽ ഗാന്ധി

text_fields
bookmark_border
Believed Something Was Wrong in 2014 Polls, Boycotting Elections Would End Democracy: Rahul Gandhi at University of Chicago
cancel
camera_alt

രാഹുൽ ഗാന്ധി

ന്യൂഡൽഹി: 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം വിശദീകരിക്കാനാവാത്തതായിരുന്നുവെന്നും, അന്ന് എന്തോ തെറ്റ് സംഭവിച്ചതായി തങ്ങൾ വിശ്വസിച്ചിരുന്നുവെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയിൽ ബുധനാഴ്ച വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. തെളിവുകളില്ലാത്തതിനാൽ അന്ന് ഒന്നും പറയാൻ സാധിച്ചില്ലെന്നും, പിന്നീട് തെളിവുകൾ ലഭിച്ചപ്പോൾ പോലും 'ദയവായി ഇത് പറയരുത്' എന്നായിരുന്നു കോൺഗ്രസിലെ മറ്റ് നേതാക്കൾ തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ

2014-ലെ തെരഞ്ഞെടുപ്പിൽ എന്തോ തെറ്റ് സംഭവിച്ചതായി ഞങ്ങൾ വിശ്വസിച്ചിരുന്നു, കാരണം ഭൂരിപക്ഷങ്ങൾ വിശദീകരിക്കാനാവാത്തതായിരുന്നു. എന്നാൽ തെളിവുകളില്ലാത്തതിനാൽ ഞങ്ങൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. പിന്നീട് എനിക്ക് തെളിവുകൾ ലഭിക്കുകയും അത് കോൺഗ്രസ് പാർട്ടിയിലെ രാഷ്ട്രീയ നേതാക്കളെ കാണിക്കുകയും ചെയ്തപ്പോൾ പോലും 'ദയവായി ഇത് പറയരുത്' എന്നാണ് അവർ പറഞ്ഞത്,' രാഹുൽ ഗാന്ധി പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ജനാധിപത്യം പവിത്രമാണെന്നും, 100-ഓ 200-ഓ 300-ഓ ശതമാനം തെളിവുകളില്ലാതെ ഇന്ത്യൻ ജനാധിപത്യത്തിൽ ഒരു പ്രശ്നമുണ്ടെന്ന് പറയുന്നത് തനിക്ക് പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതിന് പകരം, തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് തുടരുകയും 'തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ തകർച്ച' തുറന്നുകാട്ടുകയും ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. 'മത്സരിക്കേണ്ടെന്ന് ഞങ്ങൾ പ്രതിപക്ഷ പ്രവർത്തകരോട് പറഞ്ഞാൽ എന്താണ് സംഭവിക്കുക? തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന് ഞങ്ങൾ പറഞ്ഞാൽ ആ നിമിഷം ഇന്ത്യൻ ജനാധിപത്യം അവസാനിക്കും. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘടന അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,' അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രക്രിയ നിയമവിരുദ്ധമാണെന്ന് വരുത്തിത്തീർക്കാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷം വലിയ വേദനകൾ സഹിച്ചുവെങ്കിലും തെരഞ്ഞെടുപ്പുകളിൽ പോരാടുന്നത് തുടരും. തെരഞ്ഞെടുപ്പ് കമീഷനുള്ളിൽ നിന്ന് തന്നെ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും, ഇനിയും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നുണ്ടെന്നും രാഹുൽ അവകാശപ്പെട്ടു.

സംവാദത്തിനിടെ ഒരു പാകിസ്താനി പങ്കാളിയുടെ ചോദ്യത്തിന് മറുപടിയായി, ഇന്ത്യയിലെ ഭീകരവാദത്തെ പിന്തുണയ്ക്കുന്നത് നിർത്തിയാൽ മാത്രമേ പാകിസ്താനുമായി ചർച്ച സാധ്യമാകൂ എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Believed Something Was Wrong in 2014 Polls, Boycotting Elections Would End Democracy: Rahul Gandhi at University of Chicago
Next Story