Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാഗ്​ദാനം ചെയ്​ത...

വാഗ്​ദാനം ചെയ്​ത വീടുകൾ നിർമിക്കാൻ 45 വർഷം കാത്തിരിക്കണോ?- രാഹുൽ 

text_fields
bookmark_border
rahul-gandhi
cancel

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ മറികടക്കാൻ ശക്തമായ പ്രചരണവുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗുജറാത്തിലെ വികസനം തന്നെയാണ്​ രാഹുൽ പ്രധാനമന്ത്രി ന​രേന്ദ്രമോദിക്കെതിരെ ആയുധമാക്കിയിരിക്കുന്നത്​. 

2012 ൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പത്രികയില്‍ മോദി നൽകിയ വാഗ്​ദാനം നിർധനരായവർക്ക്​  50 ലക്ഷം പുതിയ വീടുകൾ നിർമിച്ചു നൽകുമെന്നായിരുന്നു. എന്നാൽ, ഇതുവരെ 4.72 ലക്ഷം വീടുകളാണ്​ സർക്കാർ പദ്ധതിപ്രകാരം നിർമിച്ചിരിക്കുന്നത്​. ‘‘പ്രധാനമന്ത്രി, താങ്കളു​ടെ വാഗ്​ദാനങ്ങൾ പാലിക്കാൻ 45 വർഷങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമോ​യെന്ന്​ ​ചോദിച്ച്​ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു. നരേന്ദ്രമോദി ഗുജറാത്ത്​ മുഖ്യമന്ത്രിയായിരുന്നപ്പോൾ നൽകിയിരുന്ന വാഗ്​ദാനങ്ങൾ പോലും പാലിക്കാനായിട്ടില്ലെന്നും രാഹുൽ പരിഹസിച്ചു.  

തെരഞ്ഞെടുപ്പിന്​ ​ ‘ഗുജറാത്ത്​ ഉത്തരം തേടുന്നു’ എന്ന പുത്തൻ സോഷ്യൽ മീഡിയ പ്രചരണത്തിനാണ്​ രാഹുൽ ഗാന്ധി തുടക്കം കുറിച്ചിരിക്കുന്നത്​. ഗുജറാത്തിനെ സംബന്ധിച്ച ഒാരോ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഒരോ ദിവസവും ​കോൺഗ്രസ്​ ഉന്നയിക്കുന്നതാണ്​ പുതിയ പ്രചരണതന്ത്രം.

ഡിസംബർ ഒമ്പതിനും 14 നുമാണ്​ രണ്ടുഘട്ടമായി ഗുജറാത്തിൽ തെരഞ്ഞെടുപ്പ്​ നടക്കുക. ബി.ജെ.പിയും കോൺഗ്രസും ശക്തമായ പ്രചരണവുമായി രംഗത്തുണ്ട്​. ഇരു പാര്‍ട്ടിയിലെയും മുതിര്‍ന്ന നേതാക്കളാണ് സംസ്ഥാനത്ത്​ തമ്പടിച്ചിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiprime ministermalayalam newsRahul Gandhi
News Summary - Rahul Gandhi questions PM Modi: Do you need 45 more years to build houses you promised?- India news
Next Story