തന്നെ ആലിംഗനം ചെയ്യുന്നതിന് മുമ്പ് രാഹുൽ പത്തു തവണ ആലോചിക്കും- യോഗി
text_fieldsലഖ്നോ: ലോക്സഭയിൽ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആേശ്ലഷിച്ച രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധി തന്നെ ആലിംഗനം ചെയ്യുന്നതിന് മുമ്പ് പത്തുതവണയെങ്കിലും ആലോചിക്കുമെന്ന് യോഗി പറഞ്ഞു.
ഒരു തരത്തിലും അത്തരത്തിലുള്ള രാഷ്ട്രീയ അടവുകൾ പയറ്റുന്നത് അംഗീകരിക്കാനാവില്ല. രാഹുൽ ഗാന്ധിയുടെ പെരുമാറ്റം ബാലിശമാണ്. അദ്ദേഹത്തിന് വിവേകമോ സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവോയില്ല. വിവേകമുള്ള ഒരു വ്യക്തി ഇത്തരത്തിൽ പെരുമാറില്ലെന്നും യോഗി ആദിത്യനാഥ് വിമർശിച്ചു.
വെള്ളിയാഴ്ച ലോക്സഭയിൽ കേന്ദ്രസർക്കാറിനെതിരെ നടന്ന അവിശ്വാസപ്രമേയ പ്രസംഗത്തിനിടെയാണ് രാഹുൽ ഗാന്ധി മോദിയെ ആേശ്ലഷിച്ചത്. മോദി തിരിച്ച് ഹസ്തദാനം ചെയ്യുകയും ചിരിക്കുകയുമാണുണ്ടായത്. രാഹുലിെൻറ ആലിംഗനം പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു. രാഹുലിനെ അനുകൂലിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ‘അനാവശ്യ ആലിംഗനം’ എന്നാണ് മോദി പിന്നീട് പ്രതികരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.