Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘പപ്പ പോയ നാൾ...

‘പപ്പ പോയ നാൾ മുതൽ...’; രാജീവ് ഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ സോണിയക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി രാഹുൽ ഗാന്ധി

text_fields
bookmark_border
rahul gandhi priyanka gandhi sonia gandhi
cancel

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും പിതാവുമായ രാജീവ് ഗാന്ധിയുടെ 82ാം ജന്മവാർഷിക ദിനത്തിൽ അമ്മ സോണിയ ഗാന്ധിയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘പപ്പ പോയ ദിവസം മുതൽ, ജീവിതം മുന്നിലേക്ക് എറിഞ്ഞതെല്ലാം അനന്തമായ ധൈര്യത്തോടെയും അന്തസ്സോടെയും നിങ്ങൾ നേരിടുന്നത് ഞാൻ കണ്ടു’ എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്.

‘അമ്മേ, ഞാൻ നിങ്ങളെയും പപ്പയെയും അവസാനമായി ഒരുമിച്ച് കണ്ടത് 35 വർഷങ്ങൾക്ക് മുമ്പാണ്. പപ്പ പോയ ദിവസം മുതൽ, ജീവിതം നിങ്ങൾക്ക് നേരെ എറിഞ്ഞതെല്ലാം അനന്തമായ ധൈര്യത്തോടും അന്തസ്സോടും കൂടി നിങ്ങൾ നേരിടുന്നത് ഞാൻ കണ്ടിട്ടുണ്ട്’ എന്ന് രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

രാജീവ് ഗാന്ധി 1991 മേയ് 21ന് കൊല്ലപ്പെട്ടതിന് ശേഷമുള്ള കുടുംബത്തിന്റെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടുന്നതാണ് രാഹുലിന്റെ കുറിപ്പ്. സോണിയ ഗാന്ധിയുടെ വരാനിരിക്കുന്ന ഓർമക്കുറിപ്പിനെയും രാഹുൽ ഗാന്ധി പരാമർശിച്ചു. ‘ബിലോങ്ങിങ്: എ ​ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പേരിലുള്ള പുസ്തകത്തിൽ സോണിയ തന്റെ ജീവിതവും അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്.

വളരെ സ്വകാര്യത ഇഷ്ടപ്പെടുന്ന അമ്മ തന്റെ ജീവിതകഥ ലോകത്തോട് പറയാൻ തീരുമാനിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്നും രാഹുൽ വ്യക്തമാക്കി. പുസ്തകം വായിക്കാൻ കാത്തിരിക്കുന്നവരിലേക്ക് അമ്മയുടെ ജീവിത അനുഭവങ്ങൾ എത്തുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അമ്മയുടെ ജീവിതയാത്രയെ പിതാവ് അഭിമാനത്തോടെ നോക്കുന്നുണ്ടാകുമെന്ന് രാഹുൽ ഗാന്ധി കുറിച്ചു. ‘നിങ്ങൾ എന്താണ് അനുഭവിച്ചതെന്നും പപ്പക്ക് ശേഷമുള്ള നിങ്ങളുടെ ജീവിതം എത്ര ദുഷ്‌കരമായിരുന്നുവെന്നും പ്രിയങ്കക്കും എനിക്കും മാത്രമേ അറിയൂ. നിങ്ങളുടെ കഥ ‘ബിലോങ്ങിങ്: എ ​ജേർണി ഓഫ് ലവ്’ ​​നിങ്ങളെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ഒടുവിൽ വായിക്കുമെന്നതിൽ ഞാൻ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു. നിങ്ങളെപ്പോലെ സ്വകാര്യത ഇഷ്ടപ്പെടുന്ന ഒരാൾക്ക് നിങ്ങളുടെ മനോഹരമായ കഥ ലോകത്തോട് പറയാൻ എത്രമാത്രം ബുദ്ധിമുട്ടായിരുന്നുവെന്ന് എനിക്കറിയാം. ഇന്ന്, അദ്ദേഹത്തിന്റെ ജന്മദിനത്തിൽ, പപ്പ തന്റെ സുന്ദരിയായ സോണിയയെ അഭിമാനത്തോടെ നോക്കി പുഞ്ചിരിക്കുന്നത് എനിക്ക് കാണാൻ കഴിയും’ അദ്ദേഹം കൂട്ടിച്ചേർത്തു.

രാജീവ് ഗാന്ധിയുടെ മരണത്തിന് പിന്നാലെ സോണിയ വർഷങ്ങളോളം സജീവ രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിന്നെങ്കിലും പിന്നീട് കോൺഗ്രസിന്റെ നേതൃത്വത്തിലെത്തുകയായിരുന്നു. 1944 ആഗസ്റ്റ് 20നാണ് രാജീവ് ഗാന്ധി ജനിച്ചത്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മവാർഷികം ‘സദ്ഭാവനാ ദിവസ്’ എന്ന നിലയിലും ആചരിക്കുന്നു. വ്യാഴാഴ്ച രാവിലെ രാജീവ് ഗാന്ധിയുടെ ശവകുടീരമായ വീർഭൂമിയിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവർ പുഷ്പാർച്ചന നടത്തി.

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് നവംബർ 10നാണ് പുറത്തിറങ്ങുക. ഇറ്റലിയിലെ ബാല്യകാലം മുതൽ രാജീവ് ഗാന്ധിയുമായുള്ള പരിചയം, ഇന്ത്യയിലെ ജീവിതം, കുടുംബത്തിലെ വലിയ നഷ്ടങ്ങൾ, കോൺഗ്രസ് രാഷ്ട്രീയത്തിലെ ദീർഘമായ യാത്ര എന്നിവ പുസ്തകത്തിൽ ഉണ്ടെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajiv Gandhisonia gandhiRahul GandhiCongress
News Summary - Rahul Gandhis Emotional Note to Sonia on Rajiv Gandhis Birthday
Next Story