കർണാടകയിൽ ഒമ്പതിന് രാഹുലിന്‍റെ ജയ് ഭാരത് യാത്ര; അന്നുതന്നെ മോദിയുമെത്തും
text_fieldsബംഗളൂരു: മേയ് പത്തിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ ജയ്ഭാരത് യാത്രയുമായി രാഹുൽഗാന്ധി. ഏപ്രിൽ ഒമ്പതിന് കോലാറിലാണ് മെഗാ റാലി നടത്തുക. തുടർന്ന് 11ന് വയനാട് സന്ദർശിക്കും. രാഹുൽ ജനങ്ങളുടെ ശബ്ദമാണെന്നും നിങ്ങൾക്ക് നിശബ്ദനാക്കാനാകില്ലെന്നും ആ ശബ്ദം ശക്തവും ഉച്ചത്തിലുമാകുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ട്വീറ്റ് ചെയ്തു.
ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കെപ്പട്ട ശേഷം രാഹുൽ നടത്തുന്ന ആദ്യ പൊതുപരിപാടിയാണ് കോലാറിലേത്. എം.പി സ്ഥാനം റദ്ദാക്കപ്പെടാൻ കാരണമായ പ്രസംഗം 2019ൽ രാഹുൽ നടത്തിയത് കോലാറിലാണ്.
ഏപ്രിൽ ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈസൂരുവിൽ ഉണ്ട്. രാജ്യത്തിന്‍റെ കടുവസംരക്ഷണ പദ്ധതി 50 വർഷം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി നടക്കുന്ന മൂന്നുദിവസത്തെ പരിപാടികളാണ് മോദി മൈസൂരുവിൽ ഉദ്ഘാടനം ചെയ്യുക. 1973 ഏപ്രിൽ ഒന്നിനാണ് കടുവ സംരക്ഷണത്തിനായി 'പ്രോജക്ട് ടൈഗർ' പദ്ധതി രാജ്യം തുടങ്ങിയത്.
ബന്ദിപ്പുർ, നാഗർഹോളെ, മലൈ മഹാദേശ്വര, ബിലിഗിരി രംഗനാഥ, കെ. ഗുഡി എന്നീ കടുവസങ്കേതങ്ങളുടെ സാമീപ്യമാണ് മൈസൂരുവിനെ തിരഞ്ഞെടുക്കാൻ കാരണം. കടുവ സംരക്ഷണത്തിന്കേന്ദ്രസർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ലോകത്തിനു മുമ്പാകെ പ്രദർശിപ്പിക്കുകയാ മൂന്നുദിവസത്തെ പരിപാടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ ദേശീയ കടുവ സെൻസസ് റിപ്പോർട്ട് ഈ ചടങ്ങിൽ പ്രധാനമന്ത്രി പുറത്തുവിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.