‘കരിമ്പൂച്ച’ ഇല്ലാതെ രാഹുൽ കൈലാസ യാത്രയിൽ
text_fieldsന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൈലാസ-മാനസരോവർ തീർഥയാത്രയിൽ. കരിമ്പൂച്ച എന്നറിയപ്പെടുന്ന പ്രത്യേക സംരക്ഷണ സേന (എസ്.പി.ജി)യുടെ അകമ്പടിയില്ലാതെയുള്ള 12 ദിവസത്തെ യാത്രയാണ് രാഹുൽ നടത്തുന്നത്. സുരക്ഷ വേണ്ടെന്നുവെച്ച് നേപ്പാൾ വഴി രാഹുൽ ഗാന്ധി പോയത് കൈലാസ ക്ഷേത്രത്തിലേക്ക് തന്നെയാണോ ചൈനയിലേക്കാണോ എന്ന് ബി.ജെ.പി സംശയമുന്നയിച്ചതിനു പിന്നാലെ തീർഥയാത്രയുടെ വിവിധ ദൃശ്യങ്ങൾ കോൺഗ്രസ് ട്വിറ്റർ വഴി ലഭ്യമാക്കി.

48കാരനായ രാഹുലിെൻറ കൈലാസ യാത്രക്ക് ലക്ഷ്യങ്ങൾ പലതാണ്. കർണാടക തെരഞ്ഞെടുപ്പിനിടയിൽ, സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽനിന്ന് രക്ഷപ്പെട്ട സംഭവത്തോടെയാണ് ഇൗ തീർഥയാത്ര രാഹുൽ തീരുമാനിച്ചതെന്ന് പറയുന്നു. ഭാവി പ്രധാനമന്ത്രിയുടെ ശാരീരികാരോഗ്യം, ആത്മീയത എന്നിവ സംബന്ധിച്ച സന്ദേശം വോട്ടർമാരിലേക്ക് എത്തിക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യവും യാത്രക്കുണ്ട്. മോദിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനിടയിൽ തെൻറ ഹിന്ദുമത വിശ്വാസം ആവർത്തിച്ചു വ്യക്തമാക്കുകയാണ് രാഹുൽ.
Shiva is the Universe. #KailashYatra pic.twitter.com/1do7SW9eb4
— Rahul Gandhi (@RahulGandhi) September 7, 2018
‘ശിവൻ പ്രപഞ്ചമാണ്’ തുടങ്ങിയ അടിക്കുറിപ്പുകളോടെയാണ് ട്വിറ്റർ സന്ദേശങ്ങൾ. 13 മണിക്കൂർകൊണ്ട് രാഹുൽ 34 കിലോമീറ്റർ നടന്നതായി കോൺഗ്രസ് വിശദീകരിച്ചു. കുതിരപ്പുറത്ത് യാത്ര ചെയ്യാൻ തീർഥാടകർക്ക് സൗകര്യമുണ്ട്. എന്നാൽ, കാൽനടയാണ് രാഹുൽ തിരഞ്ഞെടുത്തത്. വ്യക്തിപരമായ തീർഥാടനമായതിനാൽ സുരക്ഷ വേണ്ടെന്ന് രാഹുൽ നേരത്തേതന്നെ എഴുതിക്കൊടുത്തിരുന്നു. ആഗസ്റ്റ് 31നാണ് നേപ്പാൾ വഴിയുള്ള കൈലാസയാത്ര തുടങ്ങിയത്. തീർഥാടക സംഘത്തിൽ ആകെ 20 പേരുണ്ട്. രാഹുലിനൊപ്പമെടുത്ത ചിത്രങ്ങൾ മറ്റു തീർഥാടകരും ട്വിറ്ററിൽ ലഭ്യമാക്കി.
Leaving all the haters behind, Congress President @RahulGandhi sets the pace during his #KailashYatra. Can you keep up? pic.twitter.com/aphQ8B6CAn
— Congress (@INCIndia) September 7, 2018

The waters of lake Mansarovar are so gentle, tranquil and calm. They give everything and lose nothing. Anyone can drink from them. There is no hatred here. This is why we worship these waters in India.#KailashYatra pic.twitter.com/x6sDEY5mjX
— Rahul Gandhi (@RahulGandhi) September 5, 2018
The stunning beauty of lake Rakshas Tal.#KailashYatra pic.twitter.com/GXYsR4hjAT
— Rahul Gandhi (@RahulGandhi) September 5, 2018
#WATCH:Congress President Rahul Gandhi during #KailashMansarovarYatra with other pilgrims pic.twitter.com/G4XUjss0zu
— ANI (@ANI) September 7, 2018
It is so humbling to be walking in the shadow of this giant. #KailashYatra pic.twitter.com/SGbP1YWb2q
— Rahul Gandhi (@RahulGandhi) September 6, 2018

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.