ഇന്ധന വില ഒരു പൈസ കുറച്ച ‘കോപ്രായം’ ബാലിശമെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: ഇന്ധനവില കുറക്കണമെന്ന നിരന്തര ആവശ്യത്തിനൊടുവിൽ ഒരു പൈസ മാത്രം കുറച്ച നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇൗ നടപടി ബാലിശവും മോശവുമായെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
പ്രിയപ്പെട്ട പ്രധാനമന്ത്രി, നിങ്ങൾ പെട്രോൾ-ഡീസൽ വില ഇന്ന് ഒരു പൈസ കുറച്ചു. ഒരു പൈസ.!?? ഇൗ കോപ്രായം താങ്കളുടെ ആശയമാണെങ്കിൽ അത് ബാലിശവും മോശവുമാണ്. ഒരു പൈസ കുറച്ചത് കഴിഞ്ഞ ആഴ്ച ഞാൻ താങ്കൾക്കു മുമ്പിൽ വെച്ച ഫ്യുവൽ ചലഞ്ചിന് യോജിച്ച ഒരു പ്രതികരണമല്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഫിറ്റ്നെസ് ചലഞ്ച് സ്വികരിച്ച്, താൻ വ്യായാമം ചെയ്യുന്ന വീഡിയോ ഉടൻ ട്വീറ്റ് ചെയ്യുമെന്ന് അറിയിച്ച മോദിക്കു മുമ്പിൽ കഴിഞ്ഞയാഴ്ച രാഹുൽ ഇന്ധനവില കുറക്കണമെന്നാവശ്യപ്പെട്ട് ഫ്യുവൽ ചലഞ്ച് വെച്ചിരുന്നു. തുടർച്ചയായി 16 ദിവസം കത്തിക്കയറിയ ഇന്ധനവില വർധനവിനു ശേഷമാണ് ഇന്ന് ലിറ്ററിന് കേവലം ഒരു പൈസ മാത്രം കുറച്ചത്.
Dear PM,
— Rahul Gandhi (@RahulGandhi) May 30, 2018
You've cut the price of Petrol and Diesel today by 1 paisa. ONE paisa!??
If this is your idea of a prank, it’s childish and in poor taste.
P.S. A ONE paisa cut is not a suitable response to the #FuelChallenge I threw you last week. https://t.co/u7xzbUUjDS

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.