Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2026 6:47 PM IST Updated On
date_range 26 May 2026 6:47 PM ISTഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന് റെയിൽവേ ബോർഡിന്റെ അനുമതി; സർവീസുകൾ ഉടൻ ആരംഭിക്കും
text_fieldsbookmark_border
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സർവീസിന് റെയിൽവേ ബോർഡ് ഔദ്യോഗികമായി അനുമതി നൽകി. രാജ്യത്തെ ഹരിത ഊർജ രംഗത്ത് വലിയൊരു നാഴികക്കല്ലാകുന്ന ഈ ട്രെയിൻ ഉടൻ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ആദ്യ ഘട്ടത്തിൽ പത്ത് കോച്ചുകളുള്ള ഒരു ഹൈഡ്രജൻ ട്രെയിൻ സെറ്റായിരിക്കും സർവീസിന് ഇറക്കുക.
ഈ അത്യാധുനിക ട്രെയിൻ ഹരിയാനയിലെ ജിന്ദ് - സോണിപത് റൂട്ടിലായിരിക്കും ഓടുക. ഡൽഹി ഡിവിഷന്റെ കീഴിൽ വരുന്ന ഈ പാതയിൽ മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിൻ സഞ്ചരിക്കുക. പരിസ്ഥിതി മലിനീകരണം പൂർണ്ണമായും ഒഴിവാക്കുന്ന 1200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

