‘മറാത്തി വിജയ് ദിവസു’മായി രാജും ഉദ്ധവും കൈകോർക്കുന്നു
text_fieldsമുംബൈ: രാഷ്ട്രീയമായി കൈകോർക്കാൻ ഉറച്ച് രാജ്–ഉദ്ധവ് താക്കറെമാർ. സംസ്ഥാനത്ത് ഒന്നാം തരം മുതൽ ഹിന്ദി ഭാഷ നിർബന്ധമാക്കിയ ഉത്തരവ് തങ്ങളുടെ എതിർപ്പിനെ തുടർന്ന് ബി.ജെ.പി സർക്കാർ പിൻവലിച്ചത് ആഘോഷിമാക്കുകയാണ് ഇരുവരും. ഇവർ സംയുക്തമായി ശനിയാഴ്ച പ്രതിഷേധ മാർച്ച് നടത്താനിരിക്കെയാണ് കഴിഞ്ഞ ദിവസം ഹിന്ദിഭാഷ ഉത്തരവ് സർക്കാർ റദ്ദാക്കിയത്. തുടർന്ന് പ്രതിഷേധ റാലിയും ഉപേക്ഷിച്ചു.
എന്നാൽ, ഇത് മറാത്തികളുടെ ഐക്യത്തിന്റെ വിജയമാണെന്ന് പറഞ്ഞ ഉദ്ധവ് ‘മറാത്തി മാനൂസിന്റെ’ വിജയദിവസം ആഘോഷിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്നാണ് മറാത്തി വിജയ് ദിവസം ആഘോഷിക്കാൻ എം.എൻ.എസും ശിവസേന (യു.ബി.ടി)യും തീരുമാനിച്ചത്. ഇരുവരുടെയും പേരിൽ മറാത്തികൾക്ക് ക്ഷണക്കത്തും നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.