Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭ തെരഞ്ഞെടുപ്പ്:...

രാജ്യസഭ തെരഞ്ഞെടുപ്പ്: ഝാർഖണ്ഡിൽ ബി.ജെ.പിയുടെ കുതിരക്കച്ചവടമെന്ന് ആരോപണം; പരാതിയുമായി ജെ.എം.എം

text_fields
bookmark_border
രാജ്യസഭ തെരഞ്ഞെടുപ്പ്: ഝാർഖണ്ഡിൽ ബി.ജെ.പിയുടെ കുതിരക്കച്ചവടമെന്ന് ആരോപണം; പരാതിയുമായി ജെ.എം.എം
cancel

റാഞ്ചി: രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഝാർഖണ്ഡിൽ സ്ഥാനാർഥിയെ നിർത്തി കുതിരക്കച്ചവടത്തിന് കളമൊരുക്കി ബി.ജെ.പി. സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആവശ്യമായ അംഗബലം ഇല്ലെന്നിരിക്കെ ബി.ജെ.പിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതിയുമായി ഭരണകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) രംഗത്തുവന്നു. കുതിരിക്കച്ചവടത്തിനുള്ള നീക്കമാണ് ബി.ജെ.പിയുടെ സ്ഥാനാർഥിത്വമെന്ന് ജെ.എം.എം തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ ആരോപിച്ചു.

10 സംസ്ഥാനങ്ങളിലായി ഒഴിവുവരുന്ന 24ൽ രണ്ട് സീറ്റുകളാണ് ഝാർഖണ്ഡിൽ നിന്നുള്ളത്. ജെ.എം.എം സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറൻ മരിക്കുകയും ബി.ജെ.പി അംഗമായ ദീപക് പ്രകാശിന്റെ കാലാവധി ജൂണിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് രണ്ട് ഒഴിവുകളുണ്ടാവുന്നത്. ജൂൺ 18നാണ് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്.

എന്നാൽ, അംസംബ്ലിയിൽ ബി.ജെ.പിയുടെ 21 ഉൾപ്പെടെ 24 അംഗങ്ങളാണ് എൻ.ഡി.എക്കുള്ളത്. ഭരണകക്ഷിയായ ജെ.എം.എം, കോൺഗ്രസ് ഉൾപ്പെടെ മഹാഗഡ്ബന്ധന് 56 അംഗങ്ങളുമുണ്ട്. 81 അംഗ അസംബ്ലിയിൽ 28 പേരുടെ വോട്ടുകളാണ് ജയിക്കാൻ ആവശ്യം. എൻ.ഡി.എക്ക് ഇത്രയും അംഗങ്ങൾ ഇല്ലെന്നിരിക്കെ പരസ്യ പ്രഖ്യാപനം നടത്തിക്കൊണ്ട് സ്ഥാനാർഥിയെ രംഗത്തിറക്കുന്നതിലൂടെ കുതിരക്കച്ചവടം നടത്തുന്നതായി ജെ.എം.എം ആരോപിച്ചു. രണ്ട് സീറ്റിലേക്കുമുള്ള അംഗങ്ങളെ വിജയിപ്പിക്കാൻ ആവശ്യമായ 56 പേരുടെ പിന്തുണ നിലവിൽ ഭരണകക്ഷിക്കുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jharkhandhorse tradingRajya Sabha electionsJharkhand Mukti MorchaBJP
News Summary - Rajya Sabha elections BJP alleges horse-trading in Jharkhand JMM lodges complaint
Next Story