അഫ്രുസൽ വധക്കേസ് പ്രതിയെ മഹത്വവൽക്കരിക്കുന്ന നിശ്ചല ദൃശവുമായി വി.എച്ച്.പി
text_fieldsജോധ്പൂർ: രാജസ്ഥാനിൽ ലവ് ജിഹാദ് ആരോപിച്ച് മുഹമ്മദ് അഫ്രുസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശംഭുലാലിനെ മഹത്വവൽക്കരിച്ച് വി.എച്ച്.പിയുടെ നിശ്ചല ദൃശ്യം. രാമനവമി ഘോഷയാത്രക്കിടയിലാണ് ശംഭുലാലിനെ മഹത്വവൽക്കരിക്കുന്ന ടാബ്ലോ ഇടം പിടിച്ചത്. വിശ്വഹിന്ദു പരിഷതും ആർ.എസ്.എസുമാണ് പരിപാടി സംഘടിപ്പിച്ചത്.
ശംഭുലാലുമായി സാമ്യമുള്ള ഒരാൾ മഴുവമായി ഇരിക്കുന്നതും ഒരാൾ അയാളുടെ താഴെ വീണുകിടക്കുന്നതുമായ ടാബ്ലോയാണ് ഘോഷയാത്രയിൽ ഇടംപിടിച്ചത്. കൊല നടത്തിയ ദിവസം ശംഭുലാൽ ധരിച്ച അതേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ടാബ്ലോയിലുള്ള വ്യക്തിയും അണിഞ്ഞിരിക്കുന്നത്. സാധാരണയായി ഹിന്ദു ദൈവങ്ങളാണ് രാമനവമി ഘോഷയാത്രയിൽ ഇടംപിടിക്കാറ്.
രാജ്യത്തെ നടുക്കിയ കൊലപാതകമായിരുന്നു മുഹമദ് അഫ്രുസലിേൻറത്. ലവ് ജിഹാദ് ആരോപിച്ച് ശംഭുലാൽ അഫ്രുസലിനെ കൊന്ന് കത്തിക്കുകയും ഇതിെൻറ ലൈവ് വിഡിയോ പ്രചരിപ്പിക്കുകയും ആയിരുന്നു. സംഭവത്തിന് പല ഹിന്ദുത്വ സംഘടനകളിലെ പ്രവർത്തകരും ശംഭുലാലിനെ പിന്തുണച്ചത് വാർത്തയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പേർ പൊലീസ് പിടിയിലാവുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.