Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്; ക്ഷേത്രത്തിലെ സിസിടിവി കാമറകളിൽ പതിഞ്ഞത് 105 മോഷണ സംഭങ്ങളെന്ന് എസ്.ഐ.ടി

text_fields
bookmark_border
https://www.madhyamam.com/tags/ayodhya-ram-temple
cancel

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ നൽകിയ കാണിക്ക കവർന്നെടുത്തതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്ഷേത്രത്തിലെ സിസിടിവി കാമറകളിൽ മാത്രം 105 കാണിക്ക മോഷണ സംഭവങ്ങളാണ് പതിഞ്ഞിരിക്കുന്നതെന്ന് അന്വേഷണ സംഘം സുപ്രീം കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

കാണിക്ക മോഷണക്കേസിലെ എസ്.ഐ.ടി അന്വേഷണം അന്തിമഘട്ടത്തിലാണെന്നും സെപ്റ്റംബർ 25-നകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസിൽ ഇതുവരെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിതയിലെയും അഴിമതി നിരോധന നിയമത്തിലെയും പ്രസക്ത വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവങ്ങളെ തുടർന്ന് ട്രസ്റ്റ് തലപ്പത്ത് വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. മുതിർന്ന ഭാരവാഹികളായ ചമ്പത് റായ്, അനിൽ മിശ്ര എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കി. റിട്ടയേർഡ് എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ ട്രസ്റ്റിന്റെ പുതിയ സി.ഇ.ഒ ആയി നിയമിക്കുകയും ചെയ്തു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ഒഴിവാക്കാനായി ഭരണം കൂടുതൽ സുതാര്യമാക്കുമെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുമെന്നും ട്രസ്റ്റ് അറിയിച്ചു.

മോഷണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും മറ്റ് തെളിവുകളും ഉൾക്കൊള്ളുന്ന സമഗ്രമായ അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതി രേഖകളിൽ സ്വീകരിച്ചു. കുറ്റപത്രം സമർപ്പിച്ചതിന് ശേഷം നിയമപരമായ നടപടികൾ വേഗത്തിലാക്കാൻ കോടതി മജിസ്‌ട്രേറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ram temple donation theft caught on cctv camera
Next Story