പ്രജ്വലിനെതിരായ ബലാത്സംഗ ആരോപണങ്ങൾ എഫ്.ഐ.ആറിൽനിന്ന് ഒഴിവാക്കി
text_fieldsബംഗളൂരു: പൊലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച് കർണാടകയിലെ ഒരുകൂട്ടം സാമൂഹിക പ്രവർത്തകർ. പ്രജ്വൽ രേവണ്ണക്കെതിരെ ഹൊലെനരസിപുര പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത എഫ്.ഐ.ആറിൽ വ്യക്തമായ വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പ്രതികൾക്കെതിരായ കേസ് ദുർബലമാക്കുമെന്നും കർണാടക പൊലീസ് ഡി.ജി.പിക്ക് സാമൂഹിക പ്രവർത്തകരയച്ച കത്തിൽ പറയുന്നു. 47കാരിയായ വീട്ടുജോലിക്കാരി പ്രജ്വലിനെതിരെ നൽകിയ പരാതിയിൽ ലൈംഗികാതിക്രമവും പീഡനവും ബലാത്സംഗവും ഉന്നയിച്ചിരുന്നു.
എന്നാൽ, ഗുരുതരമായ ആരോപണങ്ങളുയർന്നിട്ടും പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെടുത്താത്തത് കൂടുതൽ സംശയങ്ങളുയർത്തുന്നുണ്ട്. പരാതിക്കാരിയുടെ മകളെയും പീഡനത്തിനിരയാക്കിയെന്ന് പരാതിയിലുണ്ടെങ്കിലും എഫ്.ഐ.ആറിൽ പരാതിക്കാരിയെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും കത്തിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.