ചെങ്കോട്ട സ്ഫോടനം: ടി.വി ചാനലുകൾക്ക് കടുത്ത നിർദേശങ്ങൾ നൽകി സർക്കാർ
text_fieldsന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിെന്റ നിർദേശം. ഡൽഹി ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ചില ടെലിവിഷൻ ചാനലുകൾ സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിനെക്കുറിച്ചുള്ള ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിനെ തുടർന്നാണ് നിർദേശം.
ചില വാർത്ത ചാനലുകൾ ചെങ്കോട്ട സ്ഫോടനത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന വ്യക്തികളുടെ ആക്രമണപ്രവൃത്തി ന്യായീകരിക്കുന്ന ഉള്ളടക്കവും സ്ഫോടകവസ്തുക്കൾ എങ്ങനെ നിർമിക്കാമെന്ന് വിവരിക്കുന്ന വിഡിയോകളും സംപ്രേഷണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതായി മന്ത്രാലയം അറിയിച്ചു.
ഈ ഉള്ളടക്കങ്ങൾ ആക്രമണത്തിന് പ്രേരിപ്പിക്കുകയും ക്രമസമാധാനം തടസ്സപ്പെടുത്തുകയും ദേശീയ സുരക്ഷക്ക് അപകടമുണ്ടാക്കുകയും ചെയ്തേക്കാം. ഇത്തരം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ എല്ലാ ടി.വി ചാനലുകളും ഉയർന്നതലത്തിലുള്ള വിവേചനാധികാരവും സൂക്ഷ്മതയും പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

