റിപ്പബ്ലിക് ദിനം; ഗവർണറുടെ ചായ സൽക്കാരം ബഹിഷ്കരിച്ച് തമിഴ്നാട് സർക്കാർ
text_fieldsസ്റ്റാലിൻ, ആർ.എൻ. രവി
ചെന്നൈ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ നടക്കുന്ന ചായ സൽക്കാരം ബഹിഷ്കരിക്കുമെന്ന് തമിഴ്നാട് സർക്കാർ. സർക്കാറിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ഗവർണർ തുടർച്ചയായി സ്വീകരിക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് തീരുമാനം.
സർക്കാറിനെ പ്രതിനിധാനംചെയ്ത് മന്ത്രിമാർ ഉൾപ്പെടെ ആരും പങ്കെടുക്കില്ല. ഭരണകക്ഷിയായ ഡി.എം.കെയും സഖ്യകക്ഷികളായ കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ഡി.എം.ഡി.കെ, വിടുതലൈ ശിറുതൈകൾ കക്ഷി, മുസ്ലിംലീഗ്, മനിതനേയ മക്കൾ കക്ഷി തുടങ്ങിയവയും പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഗവർണറായി ആർ.എൻ. രവി ചുമതലയേറ്റതുമുതൽ രാജ്ഭവനും സർക്കാറും പല വിഷയങ്ങളിലും ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഈയിടെ തമിഴ്നാട് നിയമസഭയിൽ ദേശീയഗാനം ആലപിച്ചില്ലെന്നാരോപിച്ച് സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ഇറങ്ങിപ്പോയത് വിവാദമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.