ആളൊഴുക്ക്: ബിജു ജനതാദളിന് ഏറെ നഷ്ടം
text_fields'നേതാക്കൾ പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട് ഒഡിഷയിൽ ഭരണകക്ഷിയായ ബിജു ജനതാദളിനാണ് ഏറെ ന ഷ്ടം. ഒരാഴ്ചക്കിടെ മൂന്ന് എം.പിമാരും അത്രതന്നെ എം.എൽ.എമാരും പാർട്ടിവിട്ടു. കണ്ഡമ ാൽ എം.പി പ്രത്യുഷ രാജേശ്വരി സിങ്ങും ദശപല്ല എം.എൽ.എ പൂർണചന്ദ്ര നായകുമാണ് ബുധനാഴ്ച പാർട്ടി വിട്ടത്.
ബി.എസ്.പി നേതാവ് ബി.ജെ.പിയിൽ
അമേത്തിയിൽനിന്നുള്ള ബഹുജ ൻ സമാജ്വാദി പാർട്ടി നേതാവും മുൻ എം.എൽ.എയുമായ ചന്ദ്രപ്രകാശ് മിശ്ര ബി.ജെ.പിയിൽ ചേർന്നു. രാഹുൽ ഗാന്ധിക്കെതിരെ അേമത്തിയിൽ പടനയിക്കാനാണ് മിശ്രയെ അടർത്തിയെടുത്തത്. സ്മൃതി ഇറാനിയെ വീണ്ടും അേമത്തിയിൽ മത്സരിപ്പിക്കാനാണ് ബി.ജെ.പി നീക്കം.
ഒമ്പതാമനും കോൺഗ്രസ് വിട്ടു
തെലങ്കാന കോൺഗ്രസ് എം.എൽ.എ പാർട്ടി വിട്ട് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയിൽ ചേർന്നു. കൊല്ലപ്പൂരിൽനിന്നുള്ള എം.എൽ.എയായ ഭീറാം ഹർഷവർധന റെഡ്ഡിയാണ് മറുകണ്ടം ചാടിയത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോൺഗ്രസ് വിടുന്ന ഒമ്പതാമത്തെ എം.എൽ.എയാണ് ഭീറാം.
അതേസമയം, തെലങ്കാന കോൺഗ്രസിെൻറ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഡി.കെ. അരുണ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. അവർക്ക് മെഹബൂബ്നഗർ ലോക്സഭ സീറ്റ് നൽകുമെന്നാണ് വാഗ്ദാനം.
എൻ.സി.പി മുൻ എം.പി ബി.ജെ.പിയിൽ
മഹാരാഷ്ട്രയിൽ ശരദ് പവാർ നേതൃത്വം നൽകുന്ന എൻ.സി.പിയിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. രാജ്യസഭ മുൻ എം.പി രഞ്ജിത് സിങ് മോഹിതെ പാട്ടീൽ ബി.ജെ.പിയിൽ ചേർന്നു. എൻ.സി.പിയുടെ മുതിർന്ന നേതാവും മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയുമായ വിജയ് സിങ് മോഹിതെ പാട്ടീലിെൻറ മകനാണ് രഞ്ജിത് സിങ്.
മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിെൻറ മകൻ സുജയ് വിഖെ പാട്ടീൽ കഴിഞ്ഞദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. പാർട്ടിക്കേറ്റ അപമാനത്തിൽ മനംനൊന്ത് രാധാകൃഷ്ണ വിഖെ പാട്ടീൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് രാജിക്കത്ത് അയച്ചതായി അഭ്യൂഹമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.