വിരമിച്ച മാധ്യമ പ്രവർത്തകർക്ക് ദേശീയ തലത്തിൽ പെൻഷൻ പദ്ധതി വേണം -സീനിയർ ജേണലിസ്റ്റ്സ് ഫോറം
text_fieldsസന്ദീപ് ദീക്ഷിത് (പ്രസിഡന്റ്), ജോർജ് കള്ളിവയലിൽ (സെക്രട്ടറി)
ന്യൂഡൽഹി: വിരമിച്ച മാധ്യമ പ്രവർത്തകർക്ക് ദേശീയ തലത്തിൽ പെൻഷൻ പദ്ധതി ആവിഷ്ക്കരിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം രൂപവൽകരണ യോഗം ആവശ്യപ്പെട്ടു.
ആഗസ്റ്റ് 19, 20, 21 തിയ്യതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സീനിയർ ജേണലിസ്റ്റ്സ് ഫോറം ദേശീയ സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു കേരള ഹൗസിൽ നടന്ന ഡൽഹിയിലെ മുതിർന്ന മാധ്യമ പ്രവർത്തകരുടെ യോഗത്തിൽ സന്ദീപ് ദീക്ഷിത് അദ്ധ്യക്ഷത വഹിച്ചു.
സീനിയർ ജേണലിസ്റ്റ്സ് ഫോറം ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ , നാഷണൽ കോൺഫറൻസ് കോർഡിനേറ്റർ എൻ.പി. ചെക്കുട്ടി, ആനന്ദം പുലിപാലുപുല, (തെലുങ്കാന) ബേനു ധർപാണ്ട (ഒറീസ്സ) പരമാനന്ദ് പാണ്ടെ, ഗോപാൽ മിശ്ര, ആർ. പ്രസന്നൻ, ജോർജ് കള്ളി വയലിൽ, എൻ. അശോകൻ, പി.എം.നാരായണൻ, എം.കെ. അജിത് കുമാർ, റിമ ശർമ, കുശാൽ ജീനാ, ജോസഫ് മാളിയക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഡൽഹി ഘടകം ഭാരവാഹികൾ: സന്ദീപ് ദീക്ഷിത് (പ്രസിഡന്റ്), ജോർജ് കള്ളിവയലിൽ (സെക്രട്ടറി), അതിഥി നിഗം (വൈസ് പ്രസി), പി.ജി. ഉണ്ണികൃഷ്ണൻ (ജോയന്റ് സെക്രട്ടറി), പി. സുന്ദർ രാജൻ (ട്രഷറർ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.