യുക്രെയ്ൻ പ്രതിസന്ധി; അന്താരാഷ്ട്ര എണ്ണവിലയിൽ കുതിച്ചു ചാട്ടം
text_fieldsന്യൂഡൽഹി: യുക്രെയ്ൻ പ്രതിസന്ധിക്ക് പിന്നാലെ അന്താരാഷ്ട്ര എണ്ണ വിപണിയിൽ കുതിച്ചു ചാട്ടം. ബാരലൊന്നിന് 100 യു.എസ് ഡോളറിനടുത്താണ് കഴിഞ്ഞ ദിവസത്തെ വില. ഇന്ത്യയിൽ യു.പി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ പെട്രോൾ-ഡീസൽ വില വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഏപ്രിലിലേക്ക് 4.18 ശതമാനം ഉയർന്ന് ബാരലൊന്നിന് 99.38 ആയി. 2014 സെപ്റ്റംബറിലാണ് ഒടുവിൽ ബ്രെന്റ് വില 98 കടന്നത്.
യൂറോപ്പ് പ്രകൃതി വാതക ഉപയോഗത്തിന്റെ മൂന്നിലൊന്നിനും റഷ്യയെ യാണ് ആശ്രയിക്കുന്നത്. ലോകത്തിലെ എണ്ണയുൽപാദനത്തിന്റെ പത്തു ശതമാനവും ഇവിടെയാണ്. യുക്രെയ്ൻ വഴിയുള്ള പൈപ്പ് ലൈനുകളിലൂടെയാണ് യൂറോപ്പിലേക്ക് റഷ്യയിൽനിന്നുള്ള വാതകമെത്തുന്നത്. എന്നാൽ, ഇന്ത്യയിലേക്ക് റഷ്യയിൽനിന്നുള്ള എണ്ണ,വാതക ഇറക്കുമതി വളരെ കുറവാണ്. യുക്രെയ്ൻ പ്രതിസന്ധിയും ആഗോള വിപണിയിലെ അസംസ്കൃത എണ്ണ വിലയിലുണ്ടാകുന്ന മാറ്റവും ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതക്ക് വെല്ലുവിളിയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഈ വിഷയങ്ങൾ 'ധനകാര്യ സ്ഥിരത വികസന കൗൺസിലിൽ' (എഫ്.എസ്.ഡി.സി) ചർച്ച ചെയ്തതായി അവർ വാർത്തലേഖകരോട് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.