ആർ.കെ. നഗറിൽ 77.6 ശതമാനം പോളിങ്
text_fieldsചെന്നൈ: ത്രികോണച്ചുഴി തീർത്ത വാശിയേറിയ മത്സരം ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് വോെട്ടടുപ്പിലും പ്രതിഫലിച്ചു. ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവ് വന്ന മണ്ഡലത്തിൽ 77.6 ശതമാനം പോളിങ്. ഫലം സംബന്ധിച്ച് പ്രവചനങ്ങൾക്ക് പിടികൊടുക്കാത്ത ഇവിടെ എക്സിറ്റ്പോൾ ഫലം അണ്ണാഡി.എം.കെ വിമതനും സ്വതന്ത്രസ്ഥാനാർഥിയുമായ ടി.ടി.വി. ദിനകരന് അനുകൂലമാണ്.
അണ്ണാഡി.എം.കെ ഔദ്യോഗികവിഭാഗത്തിനുവേണ്ടി പാർട്ടി പ്രിസീഡിയം ചെയർമാനായ ഇ. മധുസൂദനനും ഡി.എം.കെയുടെ മരുതു ഗണേശും കടുത്ത മത്സരം നേരിട്ടു. കഴിഞ്ഞവർഷം മേയിൽ നടന്ന െതരഞ്ഞെടുപ്പിൽ 68.36 ശതമാനമായിരുന്നു പോളിങ്.
രാവിലെ എട്ട് മുതൽ ഭൂരിപക്ഷം ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. വോെട്ടടുപ്പ് അവസാനിച്ച അഞ്ച് മണിക്ക് 82 ബൂത്തുകളിൽ രൂപപ്പെട്ട നീണ്ടനിരയിലുള്ളവർക്ക് ടോക്കൺ നൽകി നിയന്ത്രിച്ചു. വോട്ടെടുപ്പ് നടപടികൾ സി.സി.ടി.വി കാമറയിൽ പകർത്തി. മലയാളിയായ പ്രവീൺ പി. നായരാണ് വരണാധികാരി. ബി.ജെ.പി സ്ഥാനാർഥിയായി കരു നാഗരാജനും 47 സ്വതന്ത്രരും അടക്കം ആകെ 59 സ്ഥാനാർഥികളാണ് രംഗത്തുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.