തൃണമൂൽ എം.പിയെ സി.ബി.െഎ അറസ്റ്റ് ചെയ്തു
text_fieldsകൊൽക്കത്ത: റോസ്വാലി ചിട്ടിക്കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി സുദീപ് ബന്ദോപാധ്യായയെ സി.ബി.െഎ അറസ്റ്റ് ചെയ്തു. രാഷ്ട്രീയ പകേപാക്കലിെൻറ ഭാഗമായാണ് അറസ്റ്റെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി പ്രതികരിച്ചു.
റോസ്ലി ചിട്ടിക്കേസുമായി ബന്ധപ്പെട്ട് സുദീപിനെ സി.ബി.െഎ ചൊവ്വാഴ്ച ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു തൃണമൂൽ കോൺഗ്രസ് എം.പിയായ തപ്സ് പാൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണ്.
കേന്ദ്ര സർക്കാരിെൻറ നേതൃത്ത്വത്തിലുള്ള രാഷ്ട്രീയ പകേപാക്കിലിെൻറ ഇരായാണ് താെനന്ന് അറസ്റ്റ് ചെയ്യപ്പെട്ട എം.പി സുദീപ് പ്രതികരിച്ചു. നോട്ട് പിൻവലിക്കലിന് എതിരെ സംസാരിക്കുന്നവർക്കെതിരായി നരേന്ദ്ര മോദി സി.ബി.െഎ, ആദായ നികുതി വകുപ്പ് എന്നീ എജൻസികളെ ഉപയോഗിച്ച് പീഡിപ്പിക്കുകയാണെന്നും അറസ്റ്റിനെതിരെ ബുധനാഴ്ച മുതൽ ധർണ്ണ ഉൾപ്പടെയുള്ള സമര പരിപാടികൾ ആരംഭിക്കുമെന്നും മമത ബാനർജി പറഞ്ഞു.
2016ൽ റോസ് വാലി ചിട്ടികമ്പനി പശ്ചിമബംഗാൾ, ഒഡീഷ, അസാം, ജാർഖണ്ഡ്്്, പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ത്രിപുര, ആന്ധ്രപ്രദേശ് എന്നിവടങ്ങളിൽ നിന്നായി 17,000 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഇവർക്ക് എകദേശം പ്രാദേശിക ഒാഫീസുകളും 880 ബ്രാഞ്ച് ഒാഫീസുകളും 20 ലക്ഷം എജൻറുമാരും ഉണ്ടായിരുന്നതായും സി.ബി.െഎ പറയുന്നു. റോസ്വാലി ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട ഒരു കേസ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. അറസ്റ്റിനെ തുടർന്ന് കൊൽക്കത്തിയിലെ ബി.ജെ.പി ഒാഫീസ് ത്രിണമൂലിെൻറ വിദ്യാർത്ഥി സംഘടനയുടെ നേതൃത്ത്വത്തിൽ ആക്രമിക്കപ്പെട്ടതായും വാർത്തകളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.