Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി ചിഹ്നമായ...

ബി.ജെ.പി ചിഹ്നമായ താമരയുടെ ആകൃതിയിൽ ടെർമിനൽ; ഷിമോഗ വിമാനത്താവള നിർമ്മാണം നിർത്തിവെക്കണമെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
shimoga airport design
cancel
camera_alt

നിർദ്ദിഷ്​ട ഷിമോഗ വിമാനത്താവള ടെർമിനലിന്‍റെ രൂപരേഖ

ബംഗളൂരു: ബി.​ജെ.പിയുടെ തെരഞ്ഞെടുപ്പ്​ ചിഹ്നമായ താമരയുടെ ആകൃതിയില്‍ ഷിമോഗ വിമാനത്താവളം നിര്‍മ്മിക്കുന്നതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. ഷിമോഗയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന വിമാനത്താവളത്തിന്‍റെ ടെർമിനൽ താമരയുടെ ആകൃതിയിലാണ്​ രൂപകൽപന ചെയ്​തിരിക്കുന്നത്​. ഈ ഡിസൈൻ മാറ്റണമെന്ന്​ ആവശ്യപ്പെട്ടാണ്​ കോൺഗ്രസ്​ രംഗത്തെത്തിയത്​.

'വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ താമരയുടെ രൂപത്തിലാണ് നിര്‍മ്മിക്കുന്നത്. ഇത് ബി.ജെ.പിയുടെ പാര്‍ട്ടി ചിഹ്നമാണ്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പാര്‍ട്ടി ചിഹ്നങ്ങളുടെ ആകൃതിയില്‍ നിര്‍മ്മാണങ്ങള്‍ നടത്തരുതെന്ന് ഡല്‍ഹി ഹൈകോടതി 2016ല്‍ പറഞ്ഞിട്ടുണ്ട്'- കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കളപ്പ ചൂണ്ടിക്കാട്ടി.

അതേസമയം, താമര ദേശീയ പുഷ്പമാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ രാഷ്​ട്രീയം കലർത്തരുതെന്നുമാണ്​ ബി.ജെ.പി വാദിക്കുന്നത്​. 2022ഓടെ ഷിമോഗ വിമാനത്താവളത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ്​ ഷിമോഗ ജില്ലയിൽ നിന്നുള്ള കർണാടക മുഖ്യമന്ത്രി ബി.എസ്​. യദിയൂരപ്പ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചത്​. 384 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്‍റെ 1.8 കിലോമീറ്റര്‍ റണ്‍വേയുടെ നിര്‍മ്മാണം അടുത്തിടെ പൂര്‍ത്തിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shimoga airportlotus shaped shimoga airport
News Summary - Row over lotus shaped Shimoga airport, Congress wants construction stopped
Next Story