ജന്തർമന്തർ പ്രക്ഷോഭം സംവിധാനത്തിന്റെ പരാജയം തുറന്നുകാട്ടുന്നുവെന്ന് ആർ.എസ്.എസ്
text_fieldsവിശാഖപട്ടണം: ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭം ഭരണ സംവിധാനത്തിലെ പരാജയങ്ങളാണ് പ്രതിഫലിപ്പിക്കുന്നതെന്നും മൂല്യച്യുതി മാത്രമല്ല കാരണമായതെന്നും ആർ.എസ്.എസ്. ഈ വീഴ്ചകൾ പരിഹരിക്കാൻ ഭരണകൂടം നിർബന്ധമായും നടപടി സ്വീകരിക്കണം. രാജ്യത്തുടനീളം സംവിധാനത്തിൽ കുറവുകളുണ്ടെങ്കിലും നശീകരണം വരുത്തി മാറ്റം കൊണ്ടുവരാനാകില്ലെന്നും വിശാഖപട്ടണത്ത് ആർ.എസ്.എസ് ത്രിദിന കോഓഡിനേഷൻ കമ്മിറ്റി യോഗമായ ‘സമന്വയ ഭൈഠകി’നു ശേഷം നേതാവ് സി.ആർ. മുകുന്ദ പറഞ്ഞു. അതിദ്രുതം മാറുന്ന പുതിയ സമൂഹത്തിൽ വിദ്യാഭ്യാസം, തൊഴിൽ, സ്വപ്നങ്ങൾ എന്നിവയെല്ലാം വിശാലമായ സംവാദ വിഷയങ്ങളാണ്.
വെല്ലുവിളികൾ നിർമാണാത്മകമായി കൈകാര്യം ചെയ്യപ്പെടണം. സമൂഹവും സർക്കാറും പരസ്പരം സഹകരിക്കണം. നീറ്റ് വിഷയത്തിൽ കണ്ടപോലെ സംവിധാനങ്ങളുടെ കാര്യത്തിൽ യുവ സമൂഹത്തിൽ മൊത്തത്തിൽ ആശങ്ക നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചില വിഭാഗങ്ങളുടെ ജനസംഖ്യ കുത്തനെ ഉയരുകയും മറ്റുള്ളവയുടെത് കുറയുകയും ചെയ്യുന്നത് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും അത് യോഗം ചർച്ച ചെയ്തെന്നും കൂട്ടിച്ചേർത്തു. നീറ്റ് അടക്കം പരീക്ഷകളിലെ വൻ വീഴ്ചകൾക്കെതിരെ ജൂൺ 20ന് കോക്രോച്ച് ജനത പാർട്ടി നയിച്ച പ്രക്ഷോഭം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

