ശബരിമല; സുപ്രീംകോടതി വിധി കേന്ദ്രത്തിനും ആശ്വാസം
text_fieldsന്യൂഡൽഹി: മതാചാരങ്ങളിലെ സ്ത്രീവിവേചന വിഷയത്തിൽ ഏഴംഗ ബെഞ്ച് നീതിന്യായ നയം രൂപ പ്പെടുത്തുന്നതു വരെ ശബരിമല പുനഃപരിശോധന, റിട്ട് ഹരജികൾ മാറ്റിവെച്ച സുപ്രീംകോട തി വിധി വഴി കേന്ദ്രസർക്കാറിനും ദീർഘശ്വാസം. യുവതി പ്രവേശനത്തെ കാലങ്ങളായി ആർ.എസ്. എസ് അനുകൂലിക്കുകയും അതേസമയം ‘സുവർണാവസര’മായിക്കണ്ട് ബി.ജെ.പി സംസ്ഥാന ഘടകം പ് രക്ഷോഭം നടത്തുകയുമായിരുന്നു. ഇതിനിടയിൽ സുപ്രീംകോടതി വിധി മറികടക്കാൻ ഓർഡിന ൻസും തുടർന്ന് നിയമനിർമാണവും നടത്താത്ത മോദിസർക്കാറിെൻറ ഇരട്ടത്താപ്പ് കോൺഗ്രസും സി.പി.എമ്മും ഒരുപോലെ തുറന്നു കാണിക്കുന്നതായിരുന്നു ഇതുവരെയുള്ള സാഹചര്യം. ഓർഡിനൻസ് വേണമെന്ന ആവശ്യം മുറുകിയപ്പോൾ, അങ്ങനെ വിഷയം അവസാനിപ്പിക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന കാഴ്ചപ്പാടോടെ തന്ത്രപരമായി ഒഴിഞ്ഞു കളിക്കുകയാണ് മോദിസർക്കാർ ചെയ്തുവന്നത്.
റിട്ട് ഹരജികൾ മാറ്റിവെച്ച സുപ്രീംകോടതി വിധി കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും ബി.ജെ.പിക്ക് രക്ഷയാണ്. ശബരിമല വിഷയത്തിനൊപ്പം മറ്റു ചില മതവിഭാഗങ്ങളിലെ സ്ത്രീ വിവേചന വിഷയവും കൂട്ടിക്കെട്ടിയത് ബി.ജെ.പിക്ക് പുതിയ ആയുധമാണ്. തങ്ങൾക്കുനേരെയുള്ള രാഷ്ട്രീയ ആക്രമണത്തിെൻറ മുന കുറക്കുകയും ചെയ്യും. അതതു മതവിഭാഗങ്ങളിൽ കടുത്ത ഭിന്നാഭിപ്രായം നിലനിൽക്കുന്ന വിഷയങ്ങളാണ് അവ. സ്ത്രീ-പുരുഷ വിവേചനം ഹിന്ദുക്കളിൽ മാത്രമല്ലെന്ന പ്രചാരണത്തിലേക്കും വിവാദങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ സഹായിക്കും. ഏകസിവിൽകോഡിനുവേണ്ടിയുള്ള ചർച്ചകൾ കൊഴുപ്പിക്കാനും അതു വഴിതുറക്കും.
ശബരിമലയിൽ പോകണമെന്ന് ആഗ്രഹിക്കുന്ന 10നും 50നും ഇടയിലുള്ള സ്ത്രീകളും അവരെ ആത്മാർഥമായി പിന്തുണക്കുന്നവരും മാത്രമാണ് ഇപ്പോൾ ‘ത്രിശങ്കു’വിൽ.
യുവതി പ്രവേശനം നടപ്പാക്കാതിരിക്കാൻ സാധ്യത കൂടിയത് കോൺഗ്രസിനും ബി.ജെ.പിക്കും പിടിവള്ളിയാണ്. എല്ലാ പ്രായക്കാരികൾക്കും പ്രവേശനം അനുവദിച്ച കഴിഞ്ഞ വർഷത്തെ കോടതി വിധി നിലനിൽക്കുന്നുവോ എന്ന കാര്യത്തിൽ കണ്ടെത്തിയ ‘അവ്യക്തത’യിൽ തൂങ്ങി നിൽക്കാൻ എൽ.ഡി.എഫ് സർക്കാറിനും ഇടം കിട്ടി.
വിശാല ബെഞ്ച് രൂപവത്കരിച്ച്, വിവിധ മതവിഭാഗങ്ങളിലെ സ്ത്രീ വിവേചന പ്രശ്നം ചുരുങ്ങിയത് ഏഴു വിധത്തിൽ ഇഴകീറി പരിശോധിച്ച് ജുഡീഷ്യൽ നയം രൂപപ്പെടുത്താനും, മാറ്റിവെച്ചിരിക്കുന്ന ശബരിമല ഹരജികൾ അതിെൻറ അടിസ്ഥാനത്തിൽ പുനഃപരിശോധിച്ച് തീർപ്പുപറയാനും സമീപഭാവിയിലെങ്ങും കഴിഞ്ഞെന്നു വരില്ല.
അതേസമയം, പുനഃപരിശോധന ഹരജിയുടെ ഭാഗമല്ലാത്ത പള്ളി പ്രവേശനം, ചേലാ കർമം തുടങ്ങിയ കേസുകളിൽ ഉണ്ടായേക്കാവുന്ന നിയമവശങ്ങൾ സംബന്ധിച്ച് മുൻകൂട്ടി നിഗമനം നടത്തി വിപുലബെഞ്ച് രൂപവത്കരിക്കുന്നതിലെ അപാകത വിേയാജന വിധിന്യായത്തിൽ രണ്ടു ജഡ്ജിമാർ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശാല ബെഞ്ച് കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതുവരെ ശബരിമല റിവ്യൂ ഹരജികൾ മാറ്റിവെക്കുന്നതിലെ അയുക്തിയാണ് അവർ ചൂണ്ടിക്കാട്ടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.