Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശശികലയെ...

ശശികലയെ അടുപ്പിക്കരുതെന്ന്​ ജയലളിത പറഞ്ഞിരുന്നു –പന്നീർസെൽവം

text_fields
bookmark_border
ശശികലയെ അടുപ്പിക്കരുതെന്ന്​ ജയലളിത പറഞ്ഞിരുന്നു  –പന്നീർസെൽവം
cancel

ചെന്നൈ: പാർട്ടി വിട്ടുപോകുന്നവർക്ക്​ നിലനിൽപുണ്ടാകില്ലെന്ന്​ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ. ശശികല. മാധ്യമ പ്രവർത്തകരുമായി സംസാരിക്ക​വെയാണ്​ അവർ ഇക്കാര്യം പറഞ്ഞത്​. ഭീഷണികളെ ഭയക്കുന്നില്ല. പ്രശ്​നങ്ങൾക്ക്​ പിന്നിൽ എം.ജി.ആർ മരിച്ചപ്പോൾ പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ ​ശ്രമിച്ചവരാണ്​. രാഷ്​്ട്രീയത്തിലിറങ്ങുന്ന സ്​ത്രീകളെ ഇല്ലാതാക്കാൻ ചിലർ ​​ശ്രമിക്കുന്നതായും ശശികല ആരോപിച്ചു.

കൂവത്തൂർ റിസോർട്ടി​െലത്തിയ ശശികല എം.എൽ.എമാരുമായി വീണ്ടും കൂടിക്കാഴ്​ച നടത്തി. തുടർ നടപടിയെ കുറിച്ച്​ പിന്നീട്​ ആലോചിക്കുമെന്നാണ്​ പുതിയ തീരുമാനം. കഴിഞ്ഞ ദിവസവും അവർ എം.എൽ.എമാരെ കണ്ടിരുന്നു. അതേസമയം റിസോർട്ടിന്​ പുറത്ത്​ ബൗൺസർമാർ മാധ്യമ പ്രവർത്തകരെ തടയാൻ ശ്രമിക്കുകയും പൊലീസും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ​ചെയ്​തു.

സംഭവത്തിൽ പ്രതിഷേധിച്ച്​ റിസോർട്ട്​ മാധ്യമ പ്രവർത്തകർ റി​സോർട്ട്​ ഉപരോധിക്കുകയാണ്​. അതിനിടെ അണ്ണാ ഡി.എം.കെ പക്ഷത്ത്​ നിന്ന്​ എം.പിമാരുടെ കൊഴിഞ്ഞുപോക്ക്​ തടയാൻ കഴിയാത്ത പശ്​ചാത്തലത്തിൽ മുതിർന്ന പാർട്ടി നേതാക്കളെ ശശികല ശാസിച്ചു. നാല്​ എം.പിമാർ കൂടിയാണ്​ ഇന്ന്​ പന്നീർ സെൽവം പക്ഷത്തേക്ക്​ കൂറുമാറിയത്​. തൂത്തുക്കുടി എം.പി ജയസിങ്​ ത്യാഗരാജ്​ വെല്ലൂർ എംപി  ശെങ്കുട്ടുവൻ , പേരാമ്പല്ലൂർ എം.പി മരുതരാജ എന്നിവരാണ്​ പന്നീർ​​സെൽവം പക്ഷത്തിന്​ പിന്തുണ പ്രഖ്യാപിച്ചത്​.

ഇതോടെ പന്നീർസെൽവത്തിനു പിന്തുണ പ്രഖ്യാപിച്ച അണ്ണാ ഡി.എം.കെ എംപിമാരുടെ എണ്ണം പത്തായി.  പാർട്ടിയുടെ ഏഴ്​​ ലോക്​സഭാംഗങ്ങളും രണ്ട്​ രാജ്യസഭാംഗങ്ങളുമാണ്​ പന്നീർസെൽവം പക്ഷത്തുള്ളത്​. നേരത്തെ നാമക്കൽ എം.പി പി.ആർ. സുന്ദരം, കൃഷ്ണഗിരി എം.പി അശോക് കുമാർ, തിരുപ്പൂർ എം.പി സത്യഭാമ എന്നിവരും രാജ്യസഭാംഗങ്ങളായ വി മൈത്രേയനും ശശികല പുഷ്​പയും പന്നീർസെൽവം പക്ഷത്തിന്​ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikala
News Summary - Sasikala
Next Story