സൗദി മന്ത്രി ഡൽഹിയിൽ; മോദിയുമായി കൂടിക്കാഴ്ച
text_fieldsന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങളിൽ അയവുവരുത്താൻ സൗദി അറേബ്യയുടെ കൂടുതൽ ഇടപെട ലുകൾ. അഭിനന്ദൻ വർധമാനെ വിട്ടയച്ച ദിവസം പ്രത്യേക പാകിസ്താൻ സന്ദർശനം നടത്തിയ സ ൗദി വിദേശകാര്യ സഹമന്ത്രി ആദിൽ ബിൻ അഹ്മദ് അൽ ജുബൈർ തിങ്കളാഴ്ച ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി ചർച്ച നടത്തി. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച ടെലിഫോൺ സംഭാഷണം നടത്തി.
കഴിഞ്ഞ മാസം സൗദി കിരീടാവകാശി നടത്തിയ ഒൗദ്യോഗിക സന്ദർശനത്തിെൻറ തുടർ നടപടികൾക്കാണ് സൗദി വിദേശസഹമന്ത്രി ഡൽഹിയിലെത്തിയതെന്ന് സർക്കാർ വിശദീകരിച്ചു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിെൻറ ആശംസകൾ അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് െഎക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായും പ്രധാനമന്ത്രി തിങ്കളാഴ്ച ടെലിഫോണിൽ സംസാരിച്ചു. ഭീകരതക്കെതിരായ പോരാട്ടമാണ് ചർച്ചാ വിഷയമായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.