Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗരവ് ദാസിനും അശുതോഷ് റങ്കക്കും കുരുക്ക് മുറുകുന്നു; രണ്ട് കേസുകളും ക്രൈംബ്രാഞ്ചിന്

text_fields
bookmark_border
സൗരവ് ദാസിനും അശുതോഷ് റങ്കക്കും കുരുക്ക് മുറുകുന്നു; രണ്ട് കേസുകളും ക്രൈംബ്രാഞ്ചിന്
cancel

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർക്കെതിരെയെടുത്ത രണ്ടാമത്തെ കേസും ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഇതോടെ ഈ നേതാക്കൾക്കെതിരെയുള്ള രണ്ട് കേസുകളുടെയും അന്വേഷണ ചുമതല ഇനി ക്രൈം ബ്രാഞ്ച് സംഘം ഏറ്റെടുക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജന്തർമന്തർ മേഖലയിൽ അതിക്രമിച്ചു കയറിയതുമായി ബന്ധപ്പെട്ട ആദ്യ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

ഒക്ടോബർ 13നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പൊതുപ്രവേശനം നിരോധിക്കപ്പെട്ട ജന്തർമന്തർ പ്രദേശത്തേക്ക് സൗരവ് ദാസ്, അശുതോഷ് രങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരുൾപ്പെടെ 14 അംഗ സി.ജെ.പി പ്രവർത്തകർ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലൂടെ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു എന്നാണ് കേസ്. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇടപെടുകയും ഇവരെ തടയാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പ്രതിഷേധക്കാരെ എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയും രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സമാധാനാന്തരീക്ഷം തകർത്തു എന്നാരോപിച്ച് ഒക്ടോബർ 14-ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇരുവരെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്ന് തിങ്കളാഴ്ച ഇവരുടെ കസ്റ്റഡി കാലാവധി വീണ്ടും രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നൽകുകയുണ്ടായി. നിലവിൽ ഈ നേതാക്കൾക്കെതിരെയുള്ള നിയമനടപടികളും അന്വേഷണവും കൂടുതൽ ഗൗരവത്തോടെ മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saurav Das and Ashutosh Ranka cases forwarded to Crime Branch
Next Story