Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകമ്പനികളുടെ കടബാധ്യത...

കമ്പനികളുടെ കടബാധ്യത ജാമ്യക്കാരിൽനിന്ന്​ ഇൗടാക്കാം; കേന്ദ്ര ഉത്തരവ്​ ശരിവെച്ച്​ സുപ്രീംകോടതിയുടെ നിർണായക വിധി

text_fields
bookmark_border
കമ്പനികളുടെ കടബാധ്യത ജാമ്യക്കാരിൽനിന്ന്​ ഇൗടാക്കാം;  കേന്ദ്ര ഉത്തരവ്​ ശരിവെച്ച്​ സുപ്രീംകോടതിയുടെ നിർണായക വിധി
cancel

ന്യൂഡൽഹി: പാപ്പരായ കമ്പനികളുടെ കടബാധ്യത ജാമ്യം നിന്ന പ്രമോട്ടർമാരിൽനിന്ന്​ ബാങ്കുകൾക്ക്​ ഇൗടാക്കാമെന്ന്​ സുപ്രീംകോടതി. പാപ്പർ ചട്ടപ്രകാരം (ഇൻസോൾവെൻസി ആൻഡ്​​ ബാങ്ക്​റപ്​റ്റ്​സി കോഡ്​-ഐ.ബി.സി) 2019 നവംബറിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ്​ ശരിവെച്ചാണ്​ എൽ. നാഗേശ്വര റാവു, എസ്​. രവീന്ദ്ര ഭട്ട്​ എന്നിവരടങ്ങിയ ബെഞ്ചി​‍െൻറ സുപ്രധാന വിധി​. കേന്ദ്ര ഉത്തരവിനെതിരെ സമർപ്പിച്ച 75 ഹരജികൾ തള്ളിയാണ്​ സു​പ്രീംകോടതി വിധിയെന്നതും ശ്രദ്ധേയം. വായ്​പയെടുക്കുന്ന കമ്പനി അത്​ തിരിച്ചടക്കാതെ വന്നാൽ, വായ്​പക്ക്​ ജാമ്യം നിന്നവരുടെ വ്യക്തിഗത ആസ്​തികളിൽനിന്നും അത്​ തിരിച്ചുപിടിക്കാൻ ബാങ്കുകൾക്ക്​ ഇനിമുതൽ സാധിക്കും. ആൾജാമ്യക്കാരിൽനിന്ന്​ കിട്ടാക്കടം ഈടാക്കാൻ നടപടി തുടങ്ങിയാൽ അവർ കോടതിയെ സമീപിച്ച്​ ബാങ്കുകളെ അതിൽനിന്ന്​ തടസ്സപ്പെടുത്തുന്ന സമീപനമാണ്​ നിലവിൽ തുടർന്നു പോരുന്നത്​.

കിങ്​ഫിഷർ എയർലൈൻസിന്​ ബാങ്കുകളുടെ കൺസോർട്യം 9000 കോടി രൂപ വായ്​പ നൽകുകയും തുടർന്ന്​ അത്​ തിരിച്ചടക്കാതെ കമ്പനി മേധാവി വിജയ്​ മല്യ രാജ്യം വിടുകയും ചെയ്​തിരുന്നു. വ്യക്തിഗത ആസ്​തികളിൽനിന്ന്​ വായ്​പത്തുക ഈടാക്കാൻ ബാങ്കുകൾ നടപടി തുടങ്ങിയപ്പോൾ മല്യ കോടതിയെ സമീപിക്കുകയാണ്​ ചെയ്​തത്​. ഈ രീതിയിലെ തടസ്സമാണ്​ സുപ്രീംകോടതി വിധിയിലൂടെ നീങ്ങിക്കിട്ടുന്നത്​.

അതോടൊപ്പം വായ്​പയെടുക്കുന്ന കമ്പനികളുടെ പ്രമോട്ടർമാരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കാനും കോടതിവിധി വഴിതുറക്കും. വായ്​പ സ്വീകരിക്കുന്ന സമയത്ത്​ പ്രമോട്ടർമാർ അവരുടെ യഥാർഥ ആസ്​തി വിവരങ്ങൾ വെളിപ്പെടുത്തേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ വിധി കടബാധ്യതയിൽപെട്ട വിവിധ കമ്പനികളുടെ മേധാവികളായ അനിൽ അംബാനി, സഞ്​ജയ്​ സിംഗാൾ, വേണുഗോപാൽ ധൂത്​ തുടങ്ങിയവർക്ക്​ വൻ തിരിച്ചടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme court
News Summary - SC allows banks to invoke personal guarantees of defaulters
Next Story