കർഷകരെ കാണാൻ വിദഗ്ധ സമിതി
text_fieldsന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി ചർച്ച നടത്താൻ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി തീരുമാനിച്ചു. ഇൗ മാസം 21ന് ആദ്യ ചര്‍ച്ച നടത്താൻ ചൊവ്വാഴ്ച ചേർന്ന സമിതിയുടെ ആദ്യ സിറ്റിങ്ങിലാണ് തീരുമാനിച്ചത്. നേരിട്ട് കാണാന്‍ താല്പര്യപ്പെടുന്ന സംഘടനകളുമായി നേർക്കുനേരെയും അതിന് കഴിയാത്തവരുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെയും ചര്‍ച്ച നടത്താനാണ് തീരുമാനം.
തങ്ങള്‍ സര്‍ക്കാറിെൻറ ഭാഗവും കേള്‍ക്കുമെന്നും അവർ വരുകയാണെങ്കിൽ സ്വാഗതം ചെയ്യുമെന്നും സമിതി അംഗമായ മഹാരാഷ്ട്രയിലെ ശേത്കാരി സംഘടൻ പ്രസിഡൻറ് ഖന്‍വട് പറഞ്ഞു. സമരം ചെയ്യുന്ന കര്‍ഷകരെ അനുനയിപ്പിച്ച് ചര്‍ച്ചക്ക് കൊണ്ടുവരുകയെന്നതാണ് തങ്ങൾക്ക് മുമ്പിലുള്ള വെല്ലുവിളിയെന്നും അതിനായി പരമാവധി ശ്രമിക്കുമെന്നും ഖൻവട് പറഞ്ഞു.
ഭാരതീയ കിസാന്‍ യൂനിയന്‍ (ബി.കെ.യു) പ്രസിഡൻറ് ഭൂപീന്ദര്‍ സിങ് മാൻ പിൻമാറിയ സമിതിയിൽ അനില്‍ ഖന്വടിനെ കൂടാതെ ഇൻറർനാഷനൽ പോളിസി റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് സൗത്ത് ഏഷ്യ ഡയറക്ടര്‍ പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി എന്നിവരാണിപ്പോൾ അംഗങ്ങളായുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.