പ്രഫ. അലി ഖാൻ മഹ്മൂദാബാദിന്റെ ഇടക്കാല ജാമ്യം നീട്ടി; ജാമ്യവ്യവസ്ഥയിൽ ഇളവില്ല
text_fieldsന്യൂഡൽഹി: ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിമർശനത്തിന്റെ പേരിലുള്ള കേസിൽ അശോക സർവകലാശാല പ്രഫ. അലി ഖാൻ മഹ്മൂദാബാദിന് അനുവദിച്ച ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടിനൽകി.
എന്നാൽ, കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ലേഖനങ്ങൾ എഴുതുകയോ ഓൺലൈൻ പോസ്റ്റുകൾ ഇടുകയോ പ്രസംഗിക്കുകയോ ചെയ്യരുതെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന മഹ്മൂദാബാദിന്റെ ആവശ്യം കോടതി തള്ളി. അന്വേഷണ വിഷയത്തിൽ മാത്രമേ എഴുത്തിനും സംസാരിക്കുന്നതിനും വിലക്കുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ഫേസ് ബുക് പോസ്റ്റുകൾക്കെതിരായി ഫയൽ ചെയ്ത രണ്ട് എഫ്.ഐ.ആറുകളിൽ മാത്രമേ മഹ്മൂദാബാദിനെതിരെ അന്വേഷണം നടത്താൻ പാടൂള്ളൂവെന്നും മറ്റു വിഷയങ്ങളിലേക്ക് വ്യാപിപ്പിക്കരുതെന്നും കോടതി നിർദേശം നൽകി.
പാകിസ്താൻ ആക്രമണത്തെ അപലപിച്ചും യുദ്ധത്തെ വിമർശിച്ചും ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെ മഹ്മൂദാബാദിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് മേയ് 21ന് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകുകയും ഐ.പി.എസുകാർ അടങ്ങുന്ന മൂന്നംഗ സംഘം രൂപവത്കരിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.