ജോലിക്ക് ഭൂമി കുംഭകോണം; ലാലുവിനെതിരായ വിചാരണ സ്റ്റേ ചെയ്യാതെ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജോലിക്ക് ഭൂമി കുംഭകോണക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരായ വിചാരണക്കോടതി നടപടികൾ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, സി.ബി.ഐ എഫ്.ഐ.ആർ റദ്ദാക്കണമെന്ന ലാലുവിെന്റ ഹരജിയിൽ വാദം കേൾക്കൽ വേഗത്തിലാക്കണമെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷും എൻ. കോടീശ്വർ സിങ്ങും അടങ്ങുന്ന ബെഞ്ച് ഡൽഹി ഹൈകോടതിയോട് ആവശ്യപ്പെട്ടു.
ലാലുവിെന്റ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വിചാരണക്കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് സുപ്രീംകോടതി ഇളവ് നൽകി. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17എ പ്രകാരം സി.ബി.ഐ മുൻകൂർ അനുമതി നേടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലാലുവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
2004നും 2009നും ഇടയിൽ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരിക്കെ മധ്യപ്രദേശിലെ ജബൽപൂർ ആസ്ഥാനമായുള്ള ഇന്ത്യൻ റെയിൽവേയുടെ വെസ്റ്റ് സെൻട്രൽ സോണിൽ ഗ്രൂപ് ഡി നിയമനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ടതാണ് കേസ്. നിയമനം ലഭിച്ചവരിൽനിന്ന് ലാലുവിെന്റ കുടുംബാംഗങ്ങളുടെയും അടുപ്പക്കാരുടെയും പേരിലേക്ക് ഭൂമി കൈമാറ്റം ചെയ്തുവെന്നാണ് സി.ബി.ഐ കണ്ടെത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.