ആകാശ് തില്ലങ്കേരിക്ക് തിരിച്ചടി: ഷുഹൈബ് വധക്കേസ് വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
text_fieldsന്യൂഡല്‍ഹി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീംകോടതി.
ഹൈകോടതി വിധിയില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. നിലവില്‍ വിചാരണ നടക്കുന്ന തലശ്ശേരി മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍നിന്ന് കേസ് മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.
ആകാശ് തില്ലങ്കേരി, രജില്‍ രാജ്, ജിതിന്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. തലശ്ശേരി മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍നിന്ന് നീതിപൂര്‍വമായ വിചാരണ ലഭിക്കില്ലെന്നായിരുന്നു പ്രതികളുടെ വാദം. വിചാരണ മനഃപൂര്‍വം വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതികള്‍ കോടതിമാറ്റം ആവശ്യപ്പെടുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

