ഷാഹ്ദാര ഗുരുദ്വാര: വഖഫ് ബോർഡ് ഹരജി തള്ളി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹിയിലെ ഷാഹ്ദാരയിൽ സിഖ് ഗുരുദ്വാര നിലനിൽക്കുന്ന ഭൂമി വഖഫ് ബോർഡിന്റെ സ്വത്താണെന്ന ഹരജി സുപ്രീം കോടതി തള്ളി. നിലവിൽ അവിടെ ഗുരുദ്വാര പ്രവർത്തിക്കുന്നതിനാൽ അവകാശം ഉന്നയിക്കുന്നതിൽനിന്ന് വഖഫ് ബോർഡ് പിന്മാറണമെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കൗളും സതീഷ് ചന്ദ്ര ശർമയുമടങ്ങിയ ബെഞ്ച് പറഞ്ഞു.
ഏറെക്കാലം മുമ്പ് അവിടെ പള്ളിയായിരുന്നെന്നും ഭൂമി തങ്ങളുടേതാണെന്നുമായിരുന്നു വഖഫ് ബോർഡിന്റെ വാദം. ഇത് വിചാരണക്കോടതി ശരിവെച്ചിരുന്നു. എന്നാൽ, ഹൈകോടതി ഇത് തള്ളി. അതിനെതിരെയാണ് വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചത്. 1947 മുതൽ അവിടെ ഗുരുദ്വാരയാണ് പ്രവർത്തിക്കുന്നതെന്ന ഹൈകോടതിയുടെ കണ്ടെത്തലാണ് സുപ്രീംകോടതിയും ശരിവെച്ചത്.
വഖഫ് രജിസ്ട്രേഷൻ: ഉമ്മീദ് പോർട്ടൽ നാളെ മുതൽ
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിന്റെ ഭാഗമായുള്ള ഉമ്മീദ് പോർട്ടൽ വെള്ളിയാഴ്ച പ്രവർത്തനക്ഷമമാവും. ഈ പോർട്ടൽ വഴിയാണ് ഇനി വഖഫ് രജിസ്ട്രേഷൻ നടത്തേണ്ടത്. ആറു മാസത്തിനകം രജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ വഖഫിൽ തർക്കമുള്ളതായി പരിഗണിക്കുകയും ട്രൈബ്യൂണലിന് വിടുകയും ചെയ്യും. സംസ്ഥാന വഖഫ് ബോർഡാണ് രജിസ്ട്രേഷൻ നടപടികളുടെ മേൽനോട്ടം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.