കശ്മീരിൽ വിദ്യാലയങ്ങൾ വീണ്ടും തുറന്നു
text_fieldsഇന്ത്യ-പാകിസ്താൻ വെടിനിർത്തലിനെ തുടർന്ന് ശ്രീനഗറിൽ സ്കൂൾ വീണ്ടും തുറന്നതോടെ ക്ലാസുകളിലേക്ക് പോകുന്ന വിദ്യാർഥികൾ
ശ്രീനഗർ: കശ്മീരിലെ അതിർത്തി ജില്ലകളിൽ ഒഴികെയുള്ള എല്ലാ സ്കൂളുകളും കോളജുകളും ചൊവ്വാഴ്ച വീണ്ടും തുറന്നതായി അധികൃതർ അറിയിച്ചു.
കുപ്വാര, ബാരാമുല്ല ജില്ലകളിലെയും ബന്ദിപ്പോരയിലെ ഗുരേസ് സെക്ടറിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്നത് തുടരുമെന്നും അധികൃതർ പറഞ്ഞു. കശ്മീർ സർവകലാശാല ബുധനാഴ്ച ക്ലാസുകൾ പുനരാരംഭിക്കും.
ഇന്ത്യ-പാക് സൈനിക സംഘർഷം കണക്കിലെടുത്ത് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ ആഴ്ച താൽക്കാലികമായി അടച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.