മേഘാലയ ഖനി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി
text_fieldsന്യൂഡൽഹി: മേഘാലയയിലെ ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നാവിക സേനാ വാക്താവാണ് മൃതദേഹം കണ്ടെത്തിയ വിവരം അറിയിച്ചത്. 280 അടി താഴ്ചയിലാണ് മൃതദേഹമുള്ളത്. നേരത്തെ ഒരാളുടെ മൃതദേഹം കണ്ടെത്തി യിരുന്നു.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ മൃതദേഹം കണ്ടെത്തിയത്. റിമോർട്ട് കൺട്രോളിൽ വെള്ളത്തിനടയിൽ പ്രവർത്തിക്കുന്ന ഉപകരണത്തിെൻറ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അമിർ ഹുസൈൻ എന്ന തൊഴിലാളിയുടെ മൃതദേഹം ഖനിയിൽ നിന്ന് പുറത്തെടുത്തിരുന്നു.
ഇത് കൂടാതെ ഖനിക്കുള്ളിലെ അറകളിൽ അസ്ഥിക്കൂടങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്ന് നാവിക സേന അറിയിച്ചു. ഇത് ഖനിയിൽ കുടുങ്ങിയ തൊഴിലാളികളുടെത് തന്നെയാണോ എന്ന് ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. ഖനിക്കുള്ളിലെ ജലത്തിൽ അമിത അളവിൽ സൾഫർ അടങ്ങിയിട്ടുണ്ടെന്നും അത് ശരീരത്തെ അതിവേഗം വിഘടിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.
ഡിസംബർ 13നാണ് 15 തൊഴിലാളികൾ 370 അടി ആഴമുള്ള കൽക്കരി ഖനിക്കുള്ളിൽ കുടുങ്ങിയത്. സമീപത്തെ നദിയിൽ നിന്ന് ഖനിയി
ലേക്ക് വെള്ളം കയറിയതോടെ ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.