‘കാവൽ’ തുടർന്ന് സുഖ്ബീർ സിങ് ബാദൽ
text_fieldsചണ്ഡീഗഢ്: സുവർണക്ഷേത്രത്തിൽ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ട ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദൽ (62) അകാൽ തഖ്ത് പ്രഖ്യാപിച്ച ശിക്ഷയുടെ ഭാഗമായി വ്യാഴാഴ്ച കനത്ത സുരക്ഷയിൽ രുപാനഗർ ജില്ലയിലെ ഗുരുദ്വാരയിൽ കാവൽ നിന്നു.
ഇദ്ദേഹം രണ്ടു ദിവസം സുവർണ ക്ഷേത്രത്തിലാണ് കുന്തവും കഴുത്തിൽ പ്ലക്കാർഡുമേന്തി കാവൽ നിന്നത്. രണ്ടാം ദിവസമായ ബുധനാഴ്ചയാണ് ബാദലിനുനേരെ വധശ്രമമുണ്ടായത്.
ബാദലിനുനേരെ വെടിയുതിർത്ത മുൻ ഖലിസ്താൻ തീവ്രവാദി നരയ്ൻ സിങ് ചൗരയെ പൊലീസ് അറസ്റ്റ്ചെയ്തു. ഇദ്ദേഹത്തെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.