പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്ത സിദ്ദുവിനെതിരെ രാജ്യദ്രോഹത്തിന് കേസ്
text_fieldsപട്ന: പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയെ ആലിംഗനം െചയ്ത പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. ബിഹാറിലെ മുസഫർപൂർ കോടതിയാണ് ഒരു അഭിഭാഷകെൻറ പരാതിയെ തുടർന്ന് സിദ്ദുവിനെതിരെ കേസെടുത്തത്.
പ്രധാനമന്ത്രിയായി ഇമ്രാൻ ഖാെൻറ സത്യപ്രതിജ്ഞാ ചടങ്ങിൽ പെങ്കടുക്കാൻ പാകിസ്താനിൽഎത്തിയേപ്പാഴായിരുന്നു സിദ്ദുവിെൻറ വിവാദ ആലിംഗനം. ചടങ്ങിൽ സിദ്ദു പാക് അധീന കശ്മീർ പ്രസിഡൻറ് മസൂദ് ഖാെൻറ സമീപത്ത് ഇരുന്നതും വിവാദമായിരുന്നു. പാക് ൈസനിക മേധാവിയെ ആലിംഗനം ചെയ്തതിനെ അനുകൂലിക്കുന്നില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു.
ആരെങ്കിലും ഒരാൾ തെൻറ അടുത്തെത്തി നമ്മൾ ഒരേ സംസ്കാരത്തിൽ െപട്ടവരാണെന്ന് പറഞ്ഞ് സമീപിക്കുമ്പോൾ താനെന്ത് ചെയ്യുമെന്ന് സിദ്ദു ചോദിക്കുന്നു. സിദ്ദു പാകിസ്താനിൽ പോയതും പാക് ൈസനിക മേധാവിയെ ആലിംഗനം ചെയ്തതും ലജ്ജാവഹമാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.