ദുഷ്യന്ത് ദവെ കോട്ടഴിക്കുന്നു; ‘ആ സമയം സമൂഹത്തെ സഹായിക്കാനും വായനക്കും യാത്രക്കും വിനിയോഗിക്കും’
text_fieldsന്യൂഡൽഹി: നിയമവൃത്തി വിടുകയാണെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ. നിയമവൃത്തിയിൽ 48 വർഷം പൂർത്തിയാക്കി 70ാം പിറന്നാൾ ആഘോഷിക്കുമ്പോഴാണ് വിരമിക്കൽ പ്രഖ്യാപനം.
സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റായ ദുഷ്യന്ത് ദവെ ധീരവും വിമർശനാത്മകവുമായ നിലപാടുകൾക്ക് പേരുകേട്ട അഭിഭാഷകനാണ്. ഭരണഘടനാ മൂല്യങ്ങൾക്കും വ്യക്തിസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനുംവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന ദവെ, ഭരണകൂടത്തിന്റെ വ്യതിചലനങ്ങൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാത്തതിന്‍റെ പേരിൽ സുപ്രീംകോടതിയെ പലപ്പോഴായി വിമർശിച്ചിട്ടുണ്ട്.
നിയമവൃത്തിക്ക് വിനിയോഗിച്ചിരുന്ന സമയം സമൂഹത്തെ സഹായിക്കാനും വായനക്കും യാത്രക്കും വിനിയോഗിക്കുമെന്നും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഭിമാനത്തോടുകൂടിയാണ് തൊഴിൽ വിടുന്നതെന്ന് കോടതിയിലെയും ബാറിലെയും സഹപ്രവർത്തകരായ അഭിഭാഷകരോട് വിട പറഞ്ഞ് നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.