Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2025 8:00 AM IST Updated On
date_range 11 Aug 2025 8:00 AM ISTസുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുന്നിൽ കേസ് ഉന്നയിക്കാൻ മുതിർന്ന അഭിഭാഷകരെ അനുവദിക്കില്ല
text_fieldsbookmark_border
camera_alt
സുപ്രീം കോടതി
ന്യൂഡൽഹി: അടിയന്തരമായി പരിഗണിക്കുന്നതിനുവേണ്ടി മുതിർന്ന അഭിഭാഷർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മുന്നിൽ കേസ് ഉന്നയിക്കുന്ന രീതി വീണ്ടും നിർത്തുന്നു. തിങ്കളാഴ്ചമുതൽ ഈ രീതി അനുവദിക്കില്ലെന്ന് വ്യക്തമാക്കി കോടതി നോട്ടീസ് പുറപ്പെടുവിച്ചു.
നേരത്തേ മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇത് നിർത്തലാക്കിയിരുന്നെങ്കിലും ബി.ആർ. ഗവായി ചീഫ് ജസ്റ്റിസ് ആയതോടെ പുനരാരംഭിക്കുകയായിരുന്നു. അതാണ് ഇപ്പോൾ ഗവായിതന്നെ നിർത്തുന്നത്. ഈ അവസരം ജൂനിയർ അഭിഭാഷകർക്കും ലഭിക്കുന്നതിനുവേണ്ടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story