സോഷ്യൽ മീഡിയയിൽ വീണ്ടും സേവാഭാരതിയുടെ ‘വ്യാജസേവനം’
text_fieldsകേരളത്തെ ബാധിച്ച മഹാപ്രളയം ഇറങ്ങിയിട്ടും സോഷ്യൽ മീഡിയയിൽ സംഘ്പരിവാരങ്ങൾ നടത്തുന്ന വ്യാജ വെള്ളപ്പൊക്കത്തിന് ഇനിയും അറുതിയായിട്ടില്ല. രക്ഷാപ്രവർത്തനത്തിെൻറ ഘട്ടം കഴിഞ്ഞപ്പോൾ ദുരിതാശ്വാസ പ്രവർത്തനത്തിെൻറ പേരിൽ വടക്കേ ഇന്ത്യയിൽ ഇപ്പോഴും ‘വ്യാജ സേവന’ വാർത്തകൾ കൊണ്ട് ഇളക്കം സൃഷ്ടിക്കുന്നത് തുടരുകയാണ്.
പ്രളയത്തിൽ മുങ്ങിയ കേരളത്തിൽ 3800 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന സേവാഭാരതി ഏഴ് ലക്ഷം ദുരിതബാധിതർക്ക് ആശ്വാസം നൽകുന്നുവെന്ന കുറിപ്പോടെ ഉത്തരേന്ത്യയിൽ പ്രചരിക്കുന്ന ഫേസ് ബുക്ക് പോസ്റ്റുകളുടെ കള്ളക്കളി കൈയോടെ പിടിച്ചത് ഇത്തരം കള്ളത്തരങ്ങൾ സ്ഥിരമായി പൊളിക്കുന്ന ‘ആൾട്ട്ന്യൂസ്.ഇൻ’ എന്ന വെബ്സൈറ്റ് ആണ്. അരബിന്ദ് കുമാർ ഗുപ്ത എന്നയാൾ പോസ്റ്റ് ചെയ്തത് കാക്കി ട്രൗസറും കാവി മുണ്ടുമുടുത്ത് ക്യാമ്പിൽ ഭക്ഷണമൊരുക്കുന്ന ആർ.എസ്.എസ് പ്രവർത്തകരുടെ ചിത്രം സഹിതമാണ്. 2700 പേരാണ് ഇൗ വീര കേരള ചരിതം ഷെയർ ചെയ്തിരിക്കുന്നത്. സന്ദീപ് ഖരത് എന്നയാളും ഇതേ ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. 650 പേർ ഇൗ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നു. ആർ.ജെ. പ്രമോദ് ഗുപ്ത എന്നയാളുടെ വാളിൽനിന്ന് ഇേത ‘കഥ’ ഷെയർ ചെയ്തത് ആയിരം പേരാണ്. 2400 ലൈക്കുമുണ്ട്. ഫേസ്ബുക്കിൽ മാത്രം നിന്നില്ല ഇൗ സേവനം. ട്വിറ്ററിലും പലരും പങ്കുവെച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിെൻറ ഒാഫീസ് പിന്തുടരുന്ന ഒരു ട്വിറ്റർ അക്കൗണ്ടും ഇതിലുണ്ട്.
ചിത്രത്തിനു പിന്നിലെ കള്ളക്കളി
എന്നാൽ, ഇൗ ചിത്രത്തിെൻറ യഥാർത്ഥ ഉറവിടം ആൾട്ട്ന്യൂസ്.ഇൻ കണ്ടെത്തി. 2014 ഡിസംബറിൽ പാലക്കാട് തിരുവില്ല്വാമലയിലെ വാർഷിക പുനർജനി നൂഴൽ ചടങ്ങിൽ പെങ്കടുക്കാനെത്തിയ ഭക്തർക്ക് ഭക്ഷണമൊരുക്കുന്ന ആർ.എസ്.എസ് പ്രവർത്തകരുടെ ക്യാമ്പിലെ ദൃശ്യങ്ങളാണ് 2018 ആഗസ്റ്റിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് എന്ന പേരിൽ കൊടുത്തിരിക്കുന്നത്. കാക്കി ട്രൗസർ മാറ്റി ആർ.സ്.എസിെൻറ യൂണിഫോം പാൻറ്സ് ആക്കിയതുപോലും ഒാർക്കാതെയാണ് പുരാവസ്തു ശേഖരത്തിൽ നിന്ന് ഇൗ ചിത്രം തപ്പിയെടുത്ത് പുതിയതെന്ന മട്ടിൽ പ്രചരിപ്പിച്ചിരിക്കുന്നത്.
മാത്രമല്ല, samvada.org എന്ന സംഘ്പരിവാർ വെബ്സൈറ്റിൽ 2014ൽ ‘ആർ.എസ്.എസുകാർ പുനർജനി ഗുഹ നൂഴാനെത്തിയ ഭക്തരെ സഹായിച്ച വാർത്തയ്ക്കൊപ്പം ഇൗ ചിത്രം നൽകിയിട്ടുമുണ്ട്.
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മന്ത്രി സുനിൽ കുമാറിനെയും രക്ഷാ ബോട്ടിൽ കയറാൻ പ്രളയബാധിതർക്ക് സ്വന്തം മുതുക് ചവിട്ടുപടിയാക്കി കൊടുത്ത മത്സ്യത്തൊഴിലാളി ജൈസലിെൻറ ചിത്രവും സേവാഭാരതിയുടെ ‘സേവന അക്കൗണ്ടിൽ’ വരവു വെച്ച് വടക്കേയിന്ത്യയിൽ സംഘ്പരിവറുകാർ പ്രചരിപ്പിച്ചത് കൈയോടെ ‘ആൾട്ടർന്യൂസ്.ഇന്നും സോഷ്യൽ മീഡിയയും പൊളിച്ചടുക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.