ഓപറേഷൻ സിന്ദൂർ: ശശി തരൂർ പോകുന്നത് യു.എസ്.എ, പാനമ തുടങ്ങിയ രാജ്യങ്ങളിലേക്ക്; ജോൺ ബ്രിട്ടാസ് ഇന്തോനേഷ്യ, മലേഷ്യ.., ഇ.ടി. മുഹമ്മദ് ബഷീർ യു.എ.ഇ, ലൈബീരിയ, കോംഗോ...
text_fieldsന്യൂഡൽഹി: ഭീകരവാദത്തിന് പാകിസ്താൻ നൽകുന്ന പിന്തുണ തുറന്നുകാട്ടാനും ഇന്ത്യൻ നിലപാട് വിശദീകരിക്കാനും വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന സംഘത്തിലെ അംഗങ്ങളുടെ പേരും പോകുന്ന രാജ്യങ്ങളുമടങ്ങുന്ന വിശദാംശങ്ങൾ കേന്ദ്രം പുറത്തുവിട്ടു. ഏഴ് ഗ്രൂപ്പുകളായി തിരിച്ച് 59 പേര് അടങ്ങുന്ന സംഘം 32 രാജ്യങ്ങൾ സന്ദർശിക്കും. മേയ് 21ന് യു.എ.ഇയിലേക്കുള്ള ആദ്യസംഘം പുറപ്പെടും. 23നകം മറ്റു രാജ്യങ്ങളിലേക്കുള്ള സംഘങ്ങളും പുറപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
എം.പിമാരായ ബൈജയന്ത് പാണ്ഡ, രവിശങ്കർ പ്രസാദ്, സഞ്ജയ് കുമാർ ഝാ, ശ്രീകാന്ത് ഏക് നാഥ് ഷിൻഡെ, ശശി തരൂർ, കനിമൊഴി, സുപ്രിയ സുലെ എന്നിവർ ഓരോ സംഘത്തെ നയിക്കും. കോൺഗ്രസ് നിർദേശിച്ച നാലു പേരിൽ മുൻകേന്ദ്ര മന്ത്രി ആനന്ദ് ശർമയെ മാത്രമാണ് സർക്കാർ ഉൾപ്പെടുത്തിയത്.
ഗ്രൂപ്പ് 1
രാജ്യങ്ങൾ: സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ.ലീഡർ: ബൈജയന്ത് പാണ്ഡ (ബി.ജെ.പി).
അംഗങ്ങൾ: നിഷികാന്ത് ദുബേ, പങ്ക്‌നൻ കൊന്യാക്, രേഖ ശർമ (ബി.ജെ.പി), അസദുദ്ദീൻ ഉവൈസി (എ.ഐ.എം.ഐ.എം), നോമിനേറ്റഡ് എം.പി സത്‌നം സിങ് സന്ധു, ഗുലാം നബി ആസാദ്, ഹർഷ് ഷ്രിംഗ്ല.
ഗ്രൂപ്പ് 2
രാജ്യങ്ങൾ: യു.കെ, ഫ്രാൻസ്, ജർമനി, യൂറോപ്യൻ യൂനിയൻ, ഇറ്റലി, ഡെന്മാർക്. ലീഡർ: രവിശങ്കർ പ്രസാദ് (ബി.ജെ.പി)
അംഗങ്ങൾ: ദഗ്ഗുബട്ടി പുരന്ദേശ്വരി (ടി.ഡി.പി), പ്രിയങ്ക ചതുർവേദി (ശിവസേന യു.ബി.ടി), ഗുലാം അലി (നോമിനേറ്റഡ്), അമർ സിങ് (കോൺഗ്രസ്), സമിക് ഭട്ടാചാര്യ (ബി.ജെ.പി), എം.ജെ. അക്‌ബർ, പങ്കജ് ശരൺ.
ഗ്രൂപ്പ് 3
രാജ്യങ്ങൾ: ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ. ലീഡർ: സഞ്ജയ് കുമാർ ഝാ (ജെ.ഡി.യു).
അംഗങ്ങൾ: അപരാജിത സാരംഗി ബ്രിജ് ലാൽ, പ്രദാൻ ബറുവ, ഹേമാങ് ജോഷി (ബി.ജെ.പി), യൂസുഫ് പഠാൻ (തൃണമൂൽ കോൺഗ്രസ്), ജോൺ ബ്രിട്ടാസ് (സി.പി.എം), സൽമാൻ ഖുർഷിദ് (കോൺഗ്രസ്), മോഹൻ കുമാർ.
ഗ്രൂപ്പ് 4
രാജ്യങ്ങൾ: യു.എ.ഇ, ലൈബീരിയ, കോംഗോ, സിയറ ലിയോൺ. ലീഡർ: ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെ (ശിവസേന)
അംഗങ്ങൾ: ബൻസുരി സ്വരാജ്, അതുൽ ഗാർഗ്, മനൻ കുമാർ മിശ്ര (ബി.ജെ.പി), ഇ.ടി. മുഹമ്മദ് ബഷീർ (ഐ.യു.എം.എൽ), സസ്മിത് പത്ര (ബി.ജെ.ഡി), എസ്.എസ്. അലുവാലിയ, സുജൻ ചിനോയ്.
ഗ്രൂപ്പ് 5
രാജ്യങ്ങൾ: യു.എസ്.എ, പാനമ, ഗിനി, ബ്രസീൽ, കൊളംബിയ. ലീഡർ: ശശി തരൂർ (കോൺഗ്രസ്).
അംഗങ്ങൾ: ഷംഭവി (എൽ.ജെ.പി രാം വിലാസ്), സർഫ്രാസ് അഹ്മദ് (ജെ.എം.എം), ജി.എം. ഹരീഷ് ബാലയോഗി (ടി.ഡി.പി), ശശാങ്ക് മണി ത്രിപാഠി, ബുവനേശ്വർ കലിത (ബി.ജെ.പി), മിലിന്ദ് മുർളി (ശിവസേന), തരൺജിത് സിങ്, തേജസ്വി സൂര്യ.
ഗ്രൂപ്പ് 6
രാജ്യങ്ങൾ: സ്പെയിൻ, ഗ്രീസ്, സ്ലോവേനിയ, ലാത്‌വിയ, റഷ്യ. ലീഡർ: കനിമൊഴി (ഡി.എം.കെ).
അംഗങ്ങൾ: രാജീവ് റായ് (എസ്.പി), അൽതാഫ് അഹ്‌മദ് (എൻ.സി), ബ്രിജേഷ് ചൗധ (ബി.ജെ.പി), പ്രേംചന്ദ് ഗുപ്ത (ആർ.ജെ.ഡി), അശോക് കുമാർ മിത്തൽ (എ.എ.പി), മഞ്ജീവ് എസ്. പുരി, ജാവേദ് അഷ്‌റഫ്.
ഗ്രൂപ്പ് 7
രാജ്യങ്ങൾ: ഈജിപ്ത്, ഖത്തർ, ഇത്യോപ്യ, ദക്ഷിണാഫ്രിക്ക. ലീഡർ: സുപ്രിയ സുലെ (എൻ.സി.പി എസ്.സി.പി)
അംഗങ്ങൾ: രാജീവ് പ്രതാപ് റൂഡി (ബി.ജെ.പി), വിക്രം ജിത് സിങ്(എ.എ.പി), മനീഷ് തിവാരി (കോൺഗ്രസ്), അനുരാഗ് സിങ് ഠാകുർ (ബി.ജെ.പി), ലവു ശ്രീ കൃഷ്ണ ദേവരായലു (ടി.ഡി.പി), ആനന്ദ് ശർമ, വി. മുരളീധരൻ, സയ്യിദ് അക്ബറുദ്ദീൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.