ശാഹീൻ ബാഗിൽ മൗനവ്രതം
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകൾ രാപ്പകൽ സമരം നടത്തുന്ന ശാഹീൻ ബാഗിൽ ചൊവ്വാഴ്ച മുദ്രാവാക്യങ്ങളൊന്നും ഉയർന്നില്ല. പ്രസംഗങ്ങളോ മറ്റു ബഹളങ്ങമ ോ ഒന്നുമുണ്ടായില്ല. പകരം, വിവേചന നിയമത്തിനെതിരെയുള്ള പ്രതിഷേധം അവർ പ്ലക്കാർഡുകളിലൂടെയും പോസ്റ്ററുകളിലൂടെയും അറിയിച്ചു.
ചൊവ്വാഴ്ച ഡൽഹി തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പ്രമാണിച്ചായിരുന്നു സമരരീതി മാറ്റിയത്. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സമരവേദിയിലുണ്ടാകുന്ന പ്രതികരണം ചിലർ തെറ്റായ പ്രചാരണത്തിന് ഉപയോഗെപ്പടുത്തിയേക്കാമെന്നതാണ് ചൊവ്വാഴ്ച മൗന സമരം നടത്താൻ പ്രതിഷേധക്കാരെ പ്രേരിപ്പിച്ചത്.
തെരഞ്ഞെടുപ്പ് ഫലത്തിെൻറ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളോടും പ്രതികരിച്ചില്ല. അതേസമയം, 59 ദിവസം പിന്നിട്ട സമരം കൂടുതൽ ശക്തിയാർജിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.