Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതരൂരിന്റെ...

തരൂരിന്റെ ‘തരക്കേടില്ലാത്ത’ കശ്മീർ പരാമർശം, വെട്ടിലായി കോൺഗ്രസ്; വീണ്ടും ബി.ജെ.പിക്ക് ആയുധം

text_fields
bookmark_border
തരൂരിന്റെ ‘തരക്കേടില്ലാത്ത’ കശ്മീർ പരാമർശം, വെട്ടിലായി കോൺഗ്രസ്; വീണ്ടും ബി.ജെ.പിക്ക് ആയുധം
cancel

ശ്രീനഗർ: ജമ്മു-കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ സമൂഹമാധ്യമാമായ ‘എക്സിലെ പോസ്റ്റ്’ പാർട്ടിയിൽ വലിയ വിവാദത്തിന് തിരികൊളുത്തുന്നു. കശ്മീരിലെ സ്ഥിതി ‘സാധാരണ നിലയിലേക്ക്’ പുരോഗമിക്കുന്നു എന്ന തരൂരിന്റെ നിരീക്ഷണം കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിന് കടകവിരുദ്ധമാണെന്ന് ആരോപിച്ച് പാർട്ടി നേതാക്കൾ തന്നെ രംഗത്തെത്തി.

ശ്രീനഗറിലെത്തിയ തരൂർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം ‘എക്സിൽ’ അഭിപ്രായം പങ്കുവെച്ചത്. ഗവർണറുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നും, സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് വരുന്നത് പ്രോത്സാഹനജനകമാണെന്നും അദ്ദേഹം കുറിച്ചു.

കശ്മീരി റൈറ്റേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ഗവർണർ സംസാരിക്കുന്നത് താൻ കണ്ടുവെന്നും, അത് പോസിറ്റീവായ ഒരു നടപടിയാണെന്നും തരൂർ പ്രശംസിച്ചു. വെല്ലുവിളികൾ ഇനിയുമേറെയുണ്ടെങ്കിലും, ഏറെക്കാലത്തിന് ശേഷം നല്ലൊരു പ്രതീക്ഷയോടെയാണ് താൻ ആ കൂടിക്കാഴ്ചയിൽ നിന്ന് മടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, തരൂരിന്റെ ഈ പരാമർശം പാർട്ടിയിൽ വലിയ അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജമ്മു-കശ്മീർ കോൺഗ്രസ് ചീഫ് വക്താവ് രവീന്ദർ ശർമ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചു. തരൂർ കശ്മീർ താഴ്വരയിലെ സാധാരണക്കാരെ നേരിൽ കണ്ട് അവിടുത്തെ യഥാർഥ സാഹചര്യം മനസ്സിലാക്കാൻ സമയം കണ്ടെത്തണമായിരുന്നുവെന്ന് രവീന്ദർ ശർമ വിമർശിച്ചു.

ജമ്മു-കശ്മീരിനെ സംസ്ഥാന പദവിയിൽ നിന്ന് യൂനിയൻ ടെറിട്ടറിയായി തരംതാഴ്ത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് ദേശീയതലത്തിൽ വലിയ വിമർശനം ഉന്നയിക്കുമ്പോഴാണ് തരൂരിന്റെ ഈ പ്രസ്താവന വരുന്നത്. കേന്ദ്ര സർക്കാർ കശ്മീരിൽ സാധാരണ നില പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പാർട്ടി നിരന്തരം ആരോപിക്കുമ്പോൾ, അതിന് വിരുദ്ധമായ തരൂരിന്റെ നിരീക്ഷണം കോൺഗ്രസിന് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അതേസമയം, ബി.ജെ.പി ഈ സാഹചര്യത്തെ കോൺഗ്രസിനെതിരെ ആയുധമാക്കുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ കല്ലേറ് സമരം പൂർണമായും അവസാനിച്ചെന്നും, കഴിഞ്ഞ 18 മാസത്തിനിടെ ഒരു കശ്മീരി യുവാവ് പോലും തീവ്രവാദ പാതയിലേക്ക് പോയിട്ടില്ലെന്നും ബി.ജെ.പി വക്താവ് അഭിജിത് ജസ്രോട്ടിയ അവകാശപ്പെട്ടു. ഗ്രൗണ്ട് റിയാലിറ്റി ഇതാണെന്നിരിക്കെ കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ദിവസങ്ങൾക്ക് മുമ്പ് വി​ദേ​ശ​കാ​ര്യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ചും ശ​ശി ത​രൂ​ർ എം.​പി രംഗത്തെത്തിയിരുന്നു. വിദേ​ശ​ന​യ​ങ്ങ​ളി​ലും അ​മേ​രി​ക്ക​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ലും ന​ന്ദ്രേ മോ​ദി​ക്കും കേ​ന്ദ്ര സ​ർ​ക്കാ​റി​നു​മെ​തി​രെ കോ​ൺ​ഗ്ര​സ് നി​ര​ന്ത​രം വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​യിരുന്നു ത​രൂ​രി​​ന്റെ പ്ര​സ്താ​വ​ന.

ജി7 ​ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ, പൊ​തു​വേ​ദി​ക​ളി​ലും ര​ഹ​സ്യ ച​ർ​ച്ച​ക​ളി​ലും ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും യു​ദ്ധ​സ​മ​യ​ങ്ങ​ളി​ൽ വാ​ണി​ജ്യ ക​പ്പ​ലു​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ നാ​വി​ക​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​ക​രു​തെ​ന്നും അ​വ​ർ സൈ​നി​ക​ര​ല്ലെ​ന്നു​മു​ള്ള ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് മോ​ദി ന​ൽ​കി​യ​തെ​ന്നു​മാ​യി​രു​ന്നു ചാ​ന​ലി​ന് ന​ൽ​കി​യ പ്ര​തി​ക​ര​ണ​ത്തി​ൽ ത​രൂ​ർ പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi TharoorKashmirControversyX PostCongress
News Summary - Shashi Tharoor's 'normalcy in Kashmir' X post sparks major controversy in Congress
Next Story