ശിയാ പണ്ഡിതൻ മൗലാന ഡോ. കൽബെ സാദിഖ് അന്തരിച്ചു
text_fieldsലഖ്നോ: രാജ്യത്തെ പ്രമുഖ ശിയാ പണ്ഡിതനും അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് വൈസ് പ്രസിഡൻറുമായ മൗലാന ഡോ. കൽബെ സാദിഖ് (83) അന്തരിച്ചു.
അർബുദ രോഗിയായിരുന്ന അദ്ദേഹത്ത ന്യൂമോണിയയും ശ്വാസതടസ്സവും ബാധിച്ചതിനെ തുടർന്ന് ഇൗമാസം 17ന് ലഖ്നോയിലെ ഇറാസ് മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. അഖിലേന്ത്യ ശിയാ കോൺഫറൻസ് ജനറൽ െസക്രട്ടറിയായ അദ്ദേഹം ശിയാ-_സുന്നി െഎക്യത്തിനും ഹിന്ദു_മുസ്ലിം സൗഹാർദത്തിനും കഠിനമായി യത്നിച്ചു.
1939ൽ ലഖ്നോയിൽ ജനിച്ച അദ്ദേഹം സുൽത്താനുൽ മദാരിസ്, അലീഗ-ഢ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിച്ച അദ്ദേഹം അറബി ഭാഷയിൽ ഡോക്ടറേറ്റ് നേടി. 1984ൽ ലഖ്നോയിൽ തുടക്കമിട്ട തൗഹീദുൽ മുസ്ലിമീൻ ട്രസ്റ്റിനു കീഴിൽ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ആതുരാലയങ്ങളും ആരംഭിച്ചു. പാവപ്പെട്ടവർക്ക് സൗജന്യവിദ്യാഭ്യാസവും കുറഞ്ഞ നിരക്കിൽ രോഗശുശ്രൂഷയും നൽകി സാമൂഹികസേവനരംഗത്തു കൽബെ സാദിഖ് ശ്രദ്ധേയനായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.