Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലേഗാവ്​ ഡെപ്യൂട്ടി...

മാലേഗാവ്​ ഡെപ്യൂട്ടി മേയറുടെ ഓഫിസിൽ ടിപ്പു ചിത്രം; പ്രതിഷേധത്തെ തുടർന്ന്​ നീക്കി

text_fields
bookmark_border
മാലേഗാവ്​ ഡെപ്യൂട്ടി മേയറുടെ ഓഫിസിൽ ടിപ്പു ചിത്രം; പ്രതിഷേധത്തെ തുടർന്ന്​ നീക്കി
cancel

മും​ബൈ: ഏ​ക്​​നാ​ഥ്​ പ​ക്ഷ ശി​വ​സേ​ന​യു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്​ ഓ​ഫി​സി​ലെ ടി​പ്പു​സു​ൽ​ത്താ​ന്റെ ചി​ത്രം നീ​ക്കം ചെ​യ്ത്​ മ​ഹാ​രാ​ഷ്ട്ര​യി​ലെ മാ​ലേ​ഗാ​വ്​ ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി മേ​യ​ർ ശാ​നെ ഹി​ന്ദ്​ നി​ഹാ​ൽ അ​ഹ്മ​ദ്. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു മാ​ലേ​ഗാ​വി​ലെ മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്. പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച ഇ​സ്​​ലാം പാ​ർ​ട്ടി​യു​ടെ ശൈ​ഖ്​ ന​സ്രീ​ൻ ഖാ​ലി​ദ്​ മേ​യ​റാ​യും സ​മാ​ജ്​ വാ​ദി പാ​ർ​ട്ടി​യു​ടെ ശാ​നെ ഹി​ന്ദ്​ നി​ഹാ​ൽ അ​ഹ്മ​ദ് ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തൊ​ട്ടു​പി​ന്നാ​ലെ പാ​ർ​ട്ടി കോ​ർ​പ​റേ​റ്റ​ർ​മാ​ർ സ​മ്മാ​നി​ച്ച ടി​പ്പു​വി​ന്റെ ചി​ത്രം ത​ന്റെ ഓ​ഫി​സി​ലെ ചു​മ​രി​ൽ ശാ​നെ ഹി​ന്ദ്​ തൂ​ക്കു​ക​യാ​യി​രു​ന്നു.

ഹി​ന്ദു വി​രോ​ധി​യാ​യ ടി​പ്പു​വി​ന്റെ ചി​ത്രം നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഷി​ൻ​ഡെ പ​ക്ഷ ഗ്രൂ​പ്​ നേ​താ​വ്​ നീ​ലേ​ഷ്​ ആ​ഹെ​ർ രം​ഗ​ത്തു​വ​രു​ക​യാ​യി​രു​ന്നു. ടി​പ്പു ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രെ​നി​ന്ന സ്വാ​ത​ന്ത്ര്യ പോ​രാ​ളി​യാ​ണെ​ന്ന്​ പ​റ​ഞ്ഞും ഇ​ക്കാ​ര്യം ടി​പ്പു​വി​ന്റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യും ശാ​നെ ഹി​ന്ദ്​ ന്യാ​യീ​ക​രി​ച്ചു. എ​ന്നാ​ൽ, ചി​ത്രം നീ​ക്കം​ചെ​യ്യാ​തെ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന്​ ശി​വ​സേ​ന ശ​ഠി​ച്ചു. തു​ട​ർ​ന്നാ​ണ്​ നീ​ക്കം ചെ​യ്ത​ത്.

മാ​ലേ​ഗാ​വി​ൽ ശി​വ​സേ​ന സ്ഥാ​നാ​ർ​ഥി​ക​ളെ തോ​ൽ​പി​ച്ചാ​ണ്​ ഇ​സ്​​ലാം പാ​ർ​ട്ടി​യു​ടെ ശൈ​ഖ്​ ന​സ്രീ​ൻ ഖാ​ലി​ദ്​ ആ​ദ്യ വ​നി​ത മേ​യ​റും സ​മാ​ജ്​ വാ​ദി പാ​ർ​ട്ടി​യു​ടെ ശാ​നെ ഹി​ന്ദ്​ നി​ഹാ​ൽ അ​ഹ്മ​ദ് ആ​ദ്യ വ​നി​ത ഡെ​പ്യൂ​ട്ടി മേ​യ​റു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ബി.​ജെ.​പി​യും ഉ​വൈ​സി​യു​ടെ മ​ജ്​​ലി​സ്​ പാ​ർ​ട്ടി​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tipu sultanshiv sena
News Summary - Shiv Sena demands removal of Tipu Sultan portrait in Malegaon deputy mayor's office
Next Story