സംവിധാനം തകരുമ്പോൾ എഴുന്നേറ്റു നിൽക്കണം –കണ്ണൻ ഗോപിനാഥൻ
text_fieldsബംഗളൂരു: സംവിധാനങ്ങൾ തകരുേമ്പാൾ ജനം എഴുന്നേറ്റു നിൽക്കണമെന്ന് രാജിവെച്ച മലയാ ളി െഎ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. ബംഗളൂരു െഎ.െഎ.എമ്മിൽ സംസാരിക്കുകയായ ിരുന്നു അദ്ദേഹം. വ്യക്തിയെന്ന നിലയിൽ ഒരുമാറ്റം കൊണ്ടുവരേണ്ടതുണ്ടായിരുന്നു. അതുകെ ാണ്ടാണ് െഎ.എ.എസ് പദവി രാജിവെച്ചത്. ഒരു പ്രതിഷേധവും അക്രമത്തിലേക്ക് നീങ്ങാത്തിട ത്തോളം അത് ഭരണഘടനപരമായ അവകാശമാണ്.
എന്നാൽ, താൻ ജോലി ചെയ്തിരുന്നിടത്ത് ഒ രു പ്രതിഷേധം അരങ്ങേറിയാൽ അതിനെ ഭരണപരാജയമായാണ് കണ്ടിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് സ്മാർട്ട് സിറ്റിയുടെ അധിക ചുമതല നൽകുേമ്പാൾ, മൗലികാവകാശങ്ങളെ കുറിച്ച് സംസാരിക്കരുതെന്നും ഇവിടുത്തെ രാഷ്ട്രീയത്തിനകത്തുനിന്നുള്ള ചട്ടക്കൂടിൽ ഭരണനിർവഹണം നടത്താനുമായിരുന്നു എനിക്കു തന്ന ഉപദേശം. രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാനാണ് ഉദ്യോഗസ്ഥരോട് നിർദേശിക്കുന്നത്. -കണ്ണൻ ഗോപിനാഥൻ പറഞ്ഞു.
ദേശഭക്തിയുടെ പേരിൽ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്നു –ശശികാന്ത് സെന്തിൽ
ബംഗളൂരു: ജനക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നതിന് പകരം ദേശഭക്തിയുടെ പേരിൽ കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണെന്ന് രാജിവെച്ച െഎ.എ.എസ് ഉദ്യോഗസ്ഥൻ എസ്. ശശികാന്ത് സെന്തിൽ പറഞ്ഞു. തെൻറ രാജിയിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ച് പ്രമുഖ കന്നട പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
‘ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയങ്ങളാണ് എന്നെ രാജിയിലേക്ക് നയിച്ചത്. ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞത്, പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്ര നേതാക്കൾ നടത്തിയ പ്രസ്താവനകൾ, മുത്തലാഖ് നിരോധനം, അയോധ്യ കേസ് തുടങ്ങി നിരവധി സംഭവങ്ങൾ സർക്കാറിെൻറ നിലപാടുമായി എനിക്ക് പൊരുത്തപ്പെട്ട് പോവാൻ കഴിയില്ല. അതിനാലാണ് രാജി.
ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയല്ല സർക്കാർ പ്രവർത്തിക്കുന്നത്. ദേശീയതയുടെയും ദേശഭക്തിയുടെയും പേരിൽ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണ്. രാജ്യം മുഴുവൻ പര്യടനം നടത്തുകയാണ് ഭാവി പരിപാടി. ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരാനിെല്ലന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.